വിമാന യാത്രക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് മൂന്നു മാസങ്ങൾക്കുള്ളിൽ

0
177

Image result for adhar pan

വിമനയാത്രകൾക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കിക്കൊണ്ടുള്ള പദ്ധതി മൂന്ന്-നാല് മാസങ്ങൾക്കുള്ളിൽ നിലവിൽവരുന്നു. വിമാനയാത്രയ്ക്ക് ആധാർ, പാൻ കാർഡുകൾ, പാസ്പോർട് എന്നിവയിലേതെങ്കിലുമൊന്ന് നിർബന്ധമാക്കുന്നു.

ഇപ്രകാരം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഡിജിറ്റൽ ബോർഡിങ് പാസ് ലഭ്യമാകുമെന്നും എയർപോർട്ടിലെ കാലതാമസം ഒഴിവാക്കാനാകുമെന്നും കേന്ദ്ര വ്യോമയാനമന്ത്രി ജയന്ത് സിൻഹ പറഞ്ഞു.

ആധാർ, പാൻ, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക്ചെയ്യുകയാണെങ്കിൽ, ബോർഡിങ് പാസിനു പകരം ഫോണിൽ ലഭിക്കുന്ന ക്യൂആർ കോഡ് ഉപയോഗിക്കാനാവും. മത്രമല്ല, ബയോമെട്രിക് സംവിധാനം വഴി എളുപ്പത്തിൽ പരിശോധകൾ പൂർത്തിയാക്കാനും എയർപോർട്ടിലെ കാലതാമസം ഒഴിവാക്കാനും സാധിക്കും.

30 ദിവസത്തിനുള്ളിൽ രൂപരേഖ തയ്യാറാക്കുന്നതിന് സർക്കാർ ഒരു സാങ്കേതിക സമിതി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സാങ്കേതിക സമിതി പദ്ധതി രൂപരേഖ സമർപ്പിച്ചകഴിഞ്ഞാൽ പോതുജനങ്ങൾക്ക് അഭിപ്രായങ്ങൾ പറയുന്നതിന് 30 ദിവസം നൽകും. അതിനുശേഷം 30-60 ദിവസത്തിനുള്ളിൽ സർക്കാർ ഇതുസംബന്ധിച്ച നിയമനിർമാണം നടത്തും.