മോട്ടോർ വാഹന വകുപ്പിൽ ഫീസ് കൺവേർഷൻ നടപടി ലളിതമാക്കി

0
122

മോട്ടോർ വാഹന വകുപ്പിൽ ലേണേഴ്സ് ലൈസൻസ്, പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങൾക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ ഇനി ഫീസ് കൺവേർഷൻ എന്ന നടപടിക്രമത്തിനായി ഇനിമുതൽ ഇടനിലക്കാരുടെ സഹായം തേടുകയോ ഓഫീസുകളിൽ നേരിട്ടു പോകുകയോ വേണ്ടെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. മോട്ടോർ വാഹന വകുപ്പിന്റെ ഓൺലൈൻ സോഫ്റ്റ്വെയർ ആയ ഇ-ട്രാൻസ്പോർട്ടും റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിൽ ഉപയോഗിക്കുന്ന ക്ലയന്റ് സർവർ മോഡൽ ആയ സ്മാർട്ട് മൂവും തമ്മിൽ ബന്ധിപ്പിച്ചാണ് സ്വിധാനം ഒരുക്കിയിട്ടുളളത്. ഓൺലൈനായി അടയ്ക്കുന്ന ഫീസുകൾ സ്വയമേ സ്മാർട്ട് മൂവിലെ ഇൻവേഡ് നമ്പർ ആയി കൺവെർട്ട് ചെയ്യുന്ന രീതിയാണ് നിലവിൽ വന്നത്. ഇതു സംബന്ധിച്ച നിർദേശങ്ങൾ എല്ലാ ഓഫീസുകളിലും വകുപ്പ് നൽകിയിട്ടുണ്ട്. നികുതി അടച്ചതിന്റെ രസീത് (ടാക്സ് ടോക്കൺ) ആർ.സി. യോടൊപ്പം രജിസ്റ്റേർഡ് ഉടമയ്ക്ക് അയച്ചു നൽകുമെന്നും കമ്മീഷണർ അറിയിച്ചു.