രാജാസ്ഥാൻ പാഠപുസ്തകത്തിൽ നിറഞ്ഞ് ഹിന്ദുത്വ സൈദ്ധാന്തികൻ സവർക്കർ

0
126

Rajasthan

രാജസ്ഥാൻ സ്‌കൂൾ ബോർഡ് തയാറാക്കിയ പുതിയ പുസ്തകങ്ങൾ ദേശീയതയുടെ അതിപ്രസരത്താൽ വിവാദമാകുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു എന്നിവരേക്കാൾ പ്രാധാന്യം ഹിന്ദുത്വ സൈദ്ധാന്തികൻ വീർ സവർക്കർക്ക് നൽകിയാണ് പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു, ജവഹർലാൽ നെഹ്റുവിനെ കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കുകയും ഗാന്ധിജിയെ കുറിച്ചുള്ള ഭാഗം പേരിന് മാത്രമാക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം ഈ പുസ്തകത്തിൽ സവക്കർക്കായി കൂടുതൽ പേജുകൾ നൽകുകയും ചെയ്തതായി  കാണാം.

ഏകീകൃത സിവിൽകോഡ്, രാഷ്ട്രഭാഷയായ ഹിന്ദി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ നയം, പാകിസ്താൻ പരാമർശങ്ങൾ തുടങ്ങി കത്തി നിൽക്കുന്ന കാലിക വിഷയങ്ങളാണ് 10,11,12 ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കൂടാതെ സ്വാതന്ത്ര്യ സമരത്തിന്  പോലും  പ്രാധാന്യം നൽകാത്ത പാഠപുസ്തകങ്ങളിൽ സ്വതന്ത്ര സരത്തിൽ കോൺഗ്രസ് നേതാക്കൾക്കുള്ള  പങ്ക് ചെറുതാക്കി കാണിക്കുന്നുമുണ്ട്.  ഇന്ത്യൻ സ്വതന്ത്ര്യ സമരനേതാക്കളുടെ പട്ടികയിൽ സ്വാമി ദയാനന്ദ സരസ്വതിയാണ് ഏറ്റവും മുകളിൽ സ്വാമി വിവേകാനന്ദൻ, മഹർഷി അരവിന്ദ് ഘോഷ് എന്നിവർക്ക് ശേഷമാണ് മഹാത്മാഗാന്ധിയെ പോലും പരിഗണിച്ചിരിക്കുന്നത്.

രാജ്യത്തെ സ്വാതന്ത്യ സമരത്തെ പോലും ഹിന്ദുത്വവൽക്കരിക്കുകയാണെന്ന് വിദ്യാഭ്യാസ വിദഗ്ദ്ധർ കുറ്റപ്പെടുത്തുന്നു.