ശരീരം മുഴുവന്‍ മറച്ച് അഭിനയിക്കാനില്ലെന്ന് സണ്ണിലിയോണ്‍

0
243
ഇപ്പോഴത്തെ ശൈലിയില്‍ നിന്ന് മാറി അഭിനയിക്കാന്‍ കഴിയില്ലെന്ന് സണ്ണി ലിയോണ്‍. ഗ്ലാമര്‍ വേഷങ്ങളാണ് ചെയ്തത്. അതില്‍ നിന്ന് പെട്ടെന്ന് മാറാന്‍ കഴിയില്ല. കഴുത്ത് മുതല്‍ വിരല്‍ വരെ മൂടുന്ന വസ്ത്രമണിഞ്ഞ് അഭിനയിച്ചാല്‍ ആരും തിരിച്ചറിയില്ല. എന്തിന് പൊതുജനങ്ങള്‍ക്കിടയില്‍ അങ്ങനെ പോയിട്ട് പോലും ആരും തിരിച്ചറിഞ്ഞില്ലെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. ആളുകള്‍ക്ക് തന്നെ കുറിച്ചുള്ള ധാരണ മാറാന്‍ സമയം എടുക്കുമെന്നും താരം പറഞ്ഞു. പെട്ടെന്ന് മാറിയാല്‍ പ്രേക്ഷകരത് ഉള്‍ക്കൊള്ളില്ല. ഇക്കാര്യങ്ങളൊക്കെ തനിക്ക് വ്യക്തമായി അറിയാമെന്നും അവര്‍ പറഞ്ഞു.
ബോളിവുഡില്‍ എത്തിയിട്ട് നാലഞ്ച് വര്‍ഷമേ ആയുള്ളൂ. വണ്‍ നൈറ്റ് സ്റ്റാന്‍ഡ്, ബൈമാന്‍ ലവ് തുടങ്ങിയ സിനിമകളിെലാക്കെ ഗ്ലാമര്‍ കഥപാത്രങ്ങളാണെങ്കിലും ഗൗരവമേറിയ വിഷയങ്ങളാണ് അവ കൈകാര്യം ചെയ്യുന്നത്. വണ്‍ നൈറ്റ് സ്റ്റാന്‍ഡ് പേരുകൊണ്ട് അഡല്‍റ്റ് സിനിമയാണെങ്കിലും കഥയങ്ങനെയല്ല. നല്ല കാമ്പുള്ള സിനിമകളില്‍ അഭിനയിക്കാനിഷ്ടമാണ്. അതുകൊണ്ട് സ്‌ക്രിപ്റ്റ് വായിച്ച ശേഷമാണ് സിനിമ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. സിനിമ ഇന്ന് ജീവിതത്തിന്റെ ഭാഗമാണ്. അതുകൊണ്ട് പ്രൊഫഷണലായി സമീപിച്ചാലേ കാര്യങ്ങള്‍ നന്നാവൂ. അല്ലാതെ പണത്തിന് വേണ്ടി എന്തെങ്കിലും കാട്ടിക്കൂട്ടുന്നതിനോട് യോജിപ്പില്ല.
ഹിന്ദി സിനിമകള്‍ പണ്ടേ ഇഷ്ടമായിരുന്നു. പക്ഷെ, അഭിനയിക്കാനാകുമെന്ന് സ്വപ്‌നം പോലും കണ്ടിരുന്നില്ല. കളേഴ്‌സ് ചാനലില്‍ ബ്ഗ്‌ബോസ് പരിപാടിയില്‍ പങ്കെടുക്കുക. അതില്‍ നിന്ന് കിട്ടുന്ന പണം കൊണ്ട് അമേരിക്കയിലെ വീടിന്റെ ഡൗണ്‍പേയ്‌മെന്റ് അടക്കുക. അത് മാത്രമായിരുന്നു ലക്ഷ്യം. പക്ഷെ, റിയാലിറ്റിഷോയില്‍ തന്റെ വ്യത്യസ്തമായ മുഖം കണ്ട് പലര്‍ക്കും ഇഷ്ടപ്പെട്ടു. ആ മാറ്റമാണ് സിനിമയിലേക്ക് വഴിതുറന്നത്. ഇന്നിപ്പോള്‍ ഇന്ത്യ മുഴുവന്‍ തനിക്ക് ആരാധകരുണ്ടെന്നും താരം പറഞ്ഞു.