സായ് പല്ലവിയുടെ കരുവിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇറങ്ങി

0
111

സായ് പല്ലവി ആദ്യമായി അഭിനയിക്കുന്ന ഹൊറർ ചിത്രം കരുവിന്റെ ഫസ്റ്റ്ലുക്ക് പുറത്ത്. എഎൽ വിജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാഗ ശൗര്യയാണ് ചിത്രത്തിലെ നായകൻ.

വളരെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ വലിയ ചർച്ചയായിക്കഴിഞ്ഞു. കരു എന്നാൽ പിറക്കാത്ത കുഞ്ഞ് എന്നാണ് അർഥം. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഹൊറർ ചിത്രമാണിത്.

മാധവൻ നായകനായെത്തുന്ന മലയാള ചിത്രം ചാർലിയുടെ തമിഴ് റീമേക്കിൻറെ തിരക്കിലാണ് ഇപ്പോൾ സായ് പല്ലവി.