ഹർത്താൽ: കോഴിക്കോട് മധ്യമ പ്രവർത്തകർക്കുനേരെ കയ്യേറ്റശ്രമം

0
158

കോഴിക്കോട് സിപിഎം നടത്തിയ ഹർത്താൽ പ്രകടനത്തിനിടെ മാധ്യമ പ്രവർത്തകർക്കുനേരെ കയ്യേറ്റ ശ്രമം. പാളയത്ത് പ്രകടനം കടന്നുപോകുമ്പോൾ ചിത്രങ്ങൾ പകർത്തുന്നതിനിടെ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് ഫോട്ടോഗ്രാഫർ സനേഷ് കുമാറിന്റെ ക്യാമറ പിടിച്ചുവാങ്ങി തകർത്തു. കേരള ഭൂഷണം ഫോട്ടോഗ്രാഫർ ശ്രീജേഷിന്റെ ക്യാമറയിലെ മെമ്മറികാർഡ് ഹർത്താൽ അനുകൂലികൾ ഊരിയെടുത്തു.

സിപിഎമ്മിന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ അജ്ഞാതർ ബോംബ് എറിഞ്ഞതിൽ പ്രതിഷേധിച്ചായിരുന്നു ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തത്. അതേസമയം ആർഎസ്എസ് വടകര കാര്യാലയത്തിന് നേരെ നടന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് വടകര, കൊയിലാണ്ടി താലൂക്കുകളിൽ ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു.

അതിനിടെ ഹർത്താൽ അനുകൂലികൾ കോഴിക്കോട്ടെ എബിവിപി ഓഫീസ് അടിച്ചുതകർത്തു. വടകരയിൽ കെഎസ്ആർടിസി ബസിനു നേരെയുണ്ടായ കല്ലേറിൽ മൂന്നുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്.