സദാചാര വാദികളുടെ അക്രമം ഏറ്റവും കൂടുതല്‍ നടക്കുന്ന സ്ഥലമാണ് സോഷ്യല്‍ മീഡിയ. ഇത്തരക്കാരുടെ അക്രമത്തിനു ഇരയാകുന്നതില്‍ കൂടുതല്‍ പേരും സെലിബ്രിറ്റികളുമായിരിക്കും കഴിഞ്ഞ ദിവസം വരെ ബോളിവുഡ് താരം ദീപിക പദുകോണിന് നേരെയായിരുന്നു അക്രമമെങ്കില്‍ ഇപ്പോഴത് തെന്നിന്ത്യന്‍ താരം അമലാ പോളിന് നേരെയായിരിക്കുകയാണ്. വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയെന്നും ശരീരഭാഗങ്ങള്‍ കാണമെന്നും പറഞ്ഞാണ് ഒരു കൂട്ടം സദാചാരക്കാരുടെ രംഗപ്രവേശം.ഇത്തരത്തിലുള്ള ഫോട്ടോകൾ ആളുകളെ വഴി തെറ്റിക്കും തുടങ്ങി ഇതാണ് പീഡനത്തിന് കാരണം എന്നും വരെയാണ് കമന്റുകൾ. ഇതിനെല്ലാം പുറമെ സദാചാരവാദികളുടെ അശ്ലീല കമന്റുകളുമുണ്ട്.