അസം പി.എസ്.സി പരീക്ഷ തട്ടിപ്പ്: ഉദ്യോഗസ്ഥരുടെ കൈയക്ഷരം പരിശോധിച്ചു

0
101


2015 ല്‍ അസം പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍ നടത്തിയ പരീക്ഷയില്‍ തട്ടിപ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിയമനം ലഭിച്ച 26 ഉദ്യോഗസ്ഥരുടെ കൈയക്ഷര പരിശോധന നടത്തി സ്പെഷ്യല്‍ ബ്രാഞ്ച്. ഗുവാഹട്ടി ഓഫീസിലാണ് സ്പെഷ്യല്‍ ബ്രാഞ്ച് പരിശോധന നടന്നത്.

അസം സിവില്‍ സര്‍വീസിലെ 13 പേരും, അസം പോലീസ് സര്‍വീസിലെ ഏഴ് പേരും മറ്റ് വിവിധ വകുപ്പുകളില്‍ പെട്ട ആറ് പേരുടെയും കൈയെഴുത്ത് പരിശോധനയാണ് നടന്നത്. 2015 ല്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ പരീക്ഷയില്‍ 250 പേരെയാണ് തിരഞ്ഞെടുത്തിരുന്നത്.

എന്നാല്‍ ദന്തരോഗ വിദഗ്ധയില്‍ നിന്ന് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കമ്മിഷനിലെ അസിസ്റ്റന്റ് എന്‍ജിനിയര്‍ അറസ്റ്റിലായതോടെയാണ് സംഭവത്തിന് പിന്നിലെ അഴിമതി പുറത്ത് വന്നത്. തുടര്‍ന്ന് അസം പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍(എ.പി.എസ്.സി) ചെയര്‍മാന്‍ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.