ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ റദ്ദാക്കിയേക്കില്ല

0
110


ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ റദ്ദാക്കില്ലെന്ന് സൂചന. കേന്ദ്ര നികുതി വകുപ്പിനെ ഉദ്ധരിച്ച് ദ ഹിന്ദുവാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കാത്ത വ്യക്തികളുടെ പാന്‍കാര്‍ഡുകള്‍ റദ്ദാക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

ആധാര്‍ എടുത്തവര്‍ ആദായ നികുതി അടക്കുേമ്പാള്‍ പാന്‍കാര്‍ഡുമായി അതിനെ ബന്ധിപ്പിക്കണമെന്ന് സുപ്രീംകോടതി വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു. എന്നാല്‍, ഇനിയും എടുക്കാത്തവര്‍ക്ക് ആദായനികുതി അടക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കാനാവില്ലെന്നും ജസ്റ്റിസുമാരായ എ.കെ. സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

ആധാറിലെ ബയോമെട്രിക് വിവരം ചോരുന്നത് തടയാന്‍ സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഈ ഉത്തരവിന് പിന്നാലെയാണ് വിഷയത്തില്‍ കൂടുതല്‍ വ്യക്തതയുമായി നികുതി വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.

ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ റദ്ദാക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ദ ഹിന്ദുവാണ് കേന്ദ്ര നികുതി വകുപ്പിനെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ജൂലൈ ഒന്ന് മുതല്‍ ആദായ നികുതി റിട്ടണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുമെന്നും നികുതി വകുപ്പ് അറിയിച്ചു.