കശാപ്പ് നിരോധനം വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ബാധിച്ചിട്ടില്ല : കിരൺ റിജിജു

0
141

http://images.indianexpress.com/2015/03/kiren-rijiju-l.jpg
കേന്ദ്രത്തിന്റെ കശാപ്പ് നിരോധന നിയന്ത്രണം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ജന ജീവിതം ദുസ്സഹമാക്കുന്നു എന്ന വാർത്തകളെ തള്ളി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു. കോൺഗ്രസ്സും കപട മതേതര സംഘങ്ങളുമാണ് ഇത്തരം ആരോപണങ്ങൾ കെട്ടിച്ചമക്കുന്നതെന്നും സംശയമുള്ള മാധ്യമ പ്രവർത്തകർക്ക് അവിടങ്ങളിൽ പോയി സ്ഥിതിഗതികൾ പരിശോധിക്കാമെന്നും റിജിജു പറഞ്ഞു.

‘വടക്കുകിഴക്ക് സംസ്ഥാനങ്ങളിൽ അറവ് നിയന്ത്രണം ഒരു ബുദ്ധിമുട്ടും സൃഷ്ടിച്ചിട്ടില്ല. എല്ലാവരും അവർക്കിഷ്ടപെട്ടത് കഴിക്കുന്നു. സംഘട്ടനമില്ല, അറസ്റ്റില്ല. ആരെയും പ്രതിക്കൂട്ടിലാക്കിയിട്ടില്ല. ഒരു പ്രശ്നവുമില്ലാത്തിടത്ത് പ്രശ്നങ്ങളുണ്ടാക്കാനാണ് കോൺഗ്രസ്സിന്റെ ശ്രമം. ജനങ്ങൾ അവയെല്ലാം തള്ളിക്കളഞ്ഞിട്ടുണ്ട്’. ‘- കിരൺ റിജിജു പറയുന്നു.

വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലെ ജനങ്ങൾ യൊതൊരു വിധ ബുദ്ധിമുട്ടുകളും അനുഭവിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ചില വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കശാപ്പ് നിയന്ത്രണത്തിന്റെ പേരിൽ ചില  അനിഷ്ട സംഭവങ്ങൾ നടന്നിരുന്നു. ഇത്തരത്തിലുള്ള വാർത്തകളെ എല്ലാം മന്ത്രി രാഷ്ട്രീയ പ്രേരിതം എന്ന പേരിൽ തള്ളി കളഞ്ഞു.