കേന്ദ്ര കൃഷിമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ചീമുട്ടയേറ്

0
128

Image result for raja mohan singh
പോലീസ് വെടിവെപ്പിൽ മധ്യപ്രദേശിലെ കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേച്ച്  യൂത്ത് കോൺഗ്രസ് ഭുനേശ്വേറിലെ ഗസ്റ്റ് ഹൗസിൽനിന്ന് ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോകവെയാണ് വഴിയിൽ കാത്തുനിന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ കേന്ദ്രമന്ത്രിയുടെ വാഹന വ്യൂഹത്തിനുനേരെ ചീമുട്ട എറിയുകയും അദ്ദേഹത്തെ കരിങ്കൊടി കാണിക്കുകയും ചെയ്തത്.

കഴിഞ്ഞ ദിവസം, ബാബ രാംദേവിൻറെ ഒരു യോഗ പരിപാടിയിൽ പങ്കെടുക്കവെ, കർഷക മരണത്തങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് കൃഷി മന്ത്രി രാധാ മോഹന് സിങ് ‘യോഗ ചെയ്യൂ’ എന്നായിരുന്നു കർഷക മരണത്തെക്കുറിച്ച് പ്രതികരിച്ചത്.

സംഭവത്തിൽ സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ലോക്നാഥ് മഹാരഥിയടക്കം അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു. പ്രക്ഷോഭം നടത്തുന്ന മധ്യപ്രദേശിലെ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചാണ് മന്ത്രിക്കുനേരെ ചീമുട്ട എറിഞ്ഞതെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.