ഗാന്ധിജി ബുദ്ധിമാനായ ‘ബനിയ’യാണെന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പരാമര്‍ശം വിവാദത്തില്‍. ഛത്തീസ്ഗഢില്‍ നടന്ന ഒരു പ്രചാരണ റാലിയിലാണ് ഗാന്ധിജിയെ അദ്ദേഹം ഇത്തരത്തില്‍ പരാമര്‍ശിച്ചത്.
കോണ്‍ഗ്രസ് പാര്‍ട്ടി വ്യത്യസ്ത ആശയങ്ങളുള്ളവരുടെ ഒരു കൂട്ടമായിരുന്നു. സ്വാതന്ത്ര്യസമരത്തിനുള്ള ഒരു ഉപാധിയായി മാത്രമായാണ് അന്ന് പാര്‍ട്ടി രൂപീകരിച്ചത്. അല്ലാതെ എന്തെങ്കിലും ആശയത്തിന്റെ പുറത്ത് രൂപീകരിച്ച പാര്‍ട്ടിയല്ല അതെന്നും അമിഷ് ഷാ പറഞ്ഞു.
ഇവിടെയായിരുന്നു മഹാത്മഗാന്ധിയുടെ ദീര്‍ഘവീക്ഷണം വ്യക്തമായിരുന്നത്. അദ്ദേഹം ഒരു ബുദ്ധിമാനായ ബനിയ ആയിരുന്നു. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതുകൊണ്ടാണ് സ്വാതന്ത്ര്യാനന്തരം പാര്‍ട്ടി പരിച്ചുവിടണമെന്ന് ഗാന്ധിജി പറഞ്ഞതെന്നും അമിത് ഷാ പറഞ്ഞു.