ദംഗല്‍ താരം സൈറയുടെ കാര്‍ അപകടത്തില്‍ പെട്ടു

0
100

ദംഗല്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിനു പ്രിയങ്കരിയായി മാറിയ സൈറ വസീമിന്റെ കാര്‍ അപകടത്തില്‍ പെട്ടു. ദാല്‍ തടാകത്തിലേക്കാണ് കാര്‍ മറിഞ്ഞത്. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടപ്പോള്‍ കാര്‍ തടാകത്തിലേക്ക് മറിയുകയായിരുന്നുവെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.

ശ്രീനഗറിലെ ബോലെവാര്‍ഡ് റോഡില്‍ വച്ചായിരുന്നു അപകടം. സൈറയും കുടുംബാംഗങ്ങളുമായിരുന്നു കാറില്‍ സഞ്ചരിച്ചിരുന്നത്. സൈറയ്ക്ക് പരിക്കുകളില്ല. എന്നാല്‍ കുടുംബാംഗങ്ങളില്‍ ചിലര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

1500 കോടി ക്ലബ്ബില്‍ കയറിയ അമീര്‍ഖാന്‍ ചിത്രമായ ദംഗലില്‍ ഗീതയുടെ കുട്ടിക്കാലമാണ് സൈറ അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹതാരത്തിനുള്ള ദേശിയ പുരസ്‌കാരം സൈറ സ്വന്തമാക്കിയിരുന്നു.