നാഗ തീവ്രവാദി നേതാവ് അന്തരിച്ചു

0
86

ന്യൂഡല്‍ഹി: നാഗ തീവ്രവാദി സംഘടനയായ എന്‍.എസ്.സി.എന്‍-കെ നേതാവ് എസ്.എസ്. ഖപ് ലാങ് (77) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മ്യാന്‍മാറില്‍ വച്ചായിരുന്നു അന്ത്യം.കുറച്ചുകാലമായി അസുഖബാധിതനായിരുന്ന കപ്ലാങ്ങി​​െൻറ അന്ത്യം ഹൃദയാഘാതത്തെ തുടർന്നായിരുന്നു.

മ്യാന്മറിലെ ഹെമി നാഗ വിഭാഗത്തിൽപ്പെടുന്ന ഖപ്ലാങ്​ അവിടം കേന്ദ്രീകരിച്ചാണ്​ ഇന്ത്യയിലെ വിമതപ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകിയിരുന്നത്​. 1964ൽ നാഷനലിസ്​റ്റ്​ സോഷ്യലിസ്​റ്റ്​ കൗൺസിൽ ഒാഫ്​ നാഗാലാൻഡിൽ ചേർന്ന ഖപ്ലാങ്​ 1988ലാണ്​ നേതൃത്വവുമായി തെറ്റി ഖപ്ലാങ്​ വിഭാഗം രൂപവത്​കരിച്ചത്​. 1980കളിൽ നിരവധി വിമത ആക്രമണങ്ങൾ നടത്തിയശേഷം 1997ൽ സർക്കാറുമായി സന്ധിയുണ്ടാക്കിയ ഖപ്ലാങ്​ പക്ഷേ 2015ൽ അതിൽനിന്ന്​ പിന്മാറി. പിന്നാലെ വിമതർ 2015 ജൂലൈ നാലിന്​ മണിപ്പൂരി​ൽ ആക്രമണം നടത്തി 18 സൈനികരെ വധിച്ചിരുന്നു.