നായ വില്പനക്കും കേന്ദ്ര നിയന്ത്രണം

0
195


അലങ്കാര മത്സ്യങ്ങളുടെ പ്രജനനത്തിനും വിൽപ്പനയ്ക്കും കൊണ്ടുവന്ന നിയന്ത്രണങ്ങൾക്ക് പിന്നാലെ നായവിൽപ്പനയ്ക്കും പ്രജനനത്തിനും കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം. വാണിജ്യ അടിസ്ഥാനത്തിലുള്ള നായവിൽപ്പനയ്ക്കും പ്രജനനത്തിനും തദ്ദേശ സ്ഥാപനങ്ങളുടെ ലൈസൻസ് വേണമെന്നാണ് പുതിയ നിർദ്ദേശം. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിന്റെ ഭാഗമായാണ്‌നി യന്ത്രണങ്ങളെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം.

കർശന വ്യവസ്ഥകളാണ് ലൈസൻസ് ലഭിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ളത്. രണ്ടുമാസത്തിൽ താഴെ പ്രായമുള്ള നായ്ക്കളെ വിൽക്കാൻ പാടില്ല. നായ്ക്കൾക്ക് മൈക്രോചിപ്പ് ഘടിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. പ്രജനന കേന്ദ്രങ്ങളിൽ മൃഗഡോക്ടറുടെ സാന്നിധ്യമുണ്ടാകണം. ശ്വാന പ്രദർശനങ്ങൾ നടത്തുന്നതിനും നിയന്ത്രണങ്ങളുണ്ട്. കർശന വ്യവസ്ഥകളോടെ മാത്രമെ പ്രദർശനങ്ങൾ നടത്താവൂ. ഇത്തരം പ്രദർശങ്ങളിൽ നായ വിൽപ്പന പാടില്ലെന്ന വ്യവസ്ഥയും പ്രാബല്യത്തിൽവരും. സംസ്ഥാന മൃഗസംരക്ഷണ ബോർഡുകൾക്കാണ് നിയമം നടപ്പാക്കാനുള്ള ചുമതല.

കശാപ്പ് നിയന്ത്രണത്തിന് പിന്നാലെ അലങ്കാര മത്സ്യങ്ങളുടെ വിൽപ്പനയ്ക്കും നിയന്ത്രണം കൊണ്ടുവരാനാണ് നീക്കം. അലങ്കാര മത്സ്യങ്ങൾ വിൽക്കുന്നതിന് രജിസ്ട്രേഷൻ കർശനമാക്കുകയും മത്സ്യങ്ങളെ ശുചിത്വമുള്ള സാഹചര്യത്തിലാണ് സൂക്ഷിക്കുന്നതെന്ന് ഉറപ്പുവരുത്താനുള്ള സംവിധാനം, അലങ്കാരമത്സ്യങ്ങളെ വിൽക്കുന്നവർ മറ്റ് വളർത്തുമൃഗങ്ങളെ വിൽക്കാൻ പാടില്ലെന്ന വ്യവസ്ഥയും നിയമത്തിൽ കൊണ്ട് വരാൻ സാധ്യതയുണ്ട്