ഒൻപത് വയസുള്ള ഈ പാക്കിസ്ഥാനി കുട്ടിയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആണ് ഇന്ന് വൈറൽ ആയിരിക്കുന്നത് . ഒരു ബീച്ച് ബാളിന്റെ അത്രയും വലിപ്പമാണ് ഈ കുട്ടിയുടെ വയറിന്.
പാകിസ്താന്റെ തെക്ക് ഭാഗത്തുള്ള ഒരു വിദൂര ഗ്രാമത്തിൽ നിന്നുള്ള ഷാഗുൽ മസാരി എന്ന കുട്ടിയാണ് വയറിനു അസാധാരണ വലിപ്പവുമായി ജീവിക്കുന്നത്. ഹേർഷ്സ്പ്രംഗ് എന്ന അപൂർവ്വ രോഗമാണ് ഇവനെ ബാധിച്ചിരിക്കുന്നത്.
ഇത് അസാധാരണമായ തോതിൽ വയറിന്റെ വളർച്ചയെ വേഗത്തിൽ ആക്കുന്നു. അത് കൊണ്ട് തന്നെ നിത്യ ജീവിതത്തിൽ ഈ ബാലൻ നിരവധി ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. എന്തിനു അധികം പറയുന്നു അവനു അനുയോജ്യമാവുന്ന വസ്ത്രങ്ങൾ കണ്ടുപിടിക്കാൻ വരെ മാതാപിതാക്കൾക്ക് ബുദ്ധിമുട്ടാക്കിയിരിക്കുന്നു.
പതിവായി അവനെ സ്കൂളിൽ പോലും വിടാറില്ലെന്നു മാതാപിതാക്കളായ നിയാസ് മസാരിയും മിയാൻ സൊഹ്റാനും പറയുന്നത്. മറ്റുള്ള കുട്ടികൾ ഇവന്റെ വയറിൽ ക്രൂരമായി ഉപദ്രവിക്കുന്നതായും ഇവർ പറയുന്നു.
ഉടൻ ശസ്ത്രക്രിയ ചെയ്തില്ലെങ്കിൽ ഷാഗുലിന്റെ നിലനിൽപ്പ് ഭീഷണി ആകുമെന്നും 20 ശതമാനം മാത്രമാണ് ജീവിക്കാനുള്ള സാധ്യതഎന്നും ഡോക്ടർമാർ പറയുന്നു.എന്നാൽ കുട്ടിയുടെ കുടുംബത്തിന് ചികിത്സാചെലവ് താങ്ങാവുന്നതിനും അപ്പുറമാണ് അതുകൊണ്ട് തന്നെയാണ് ശസ്ത്രക്രിയ വൈകുന്നതും . ഒരു സർക്കാർ ആശുപത്രിയിൽ ഞങ്ങൾ അവനെ കൊണ്ടു പോയി. മരുന്നുകൾ സൗജന്യമാണ് എന്നാൽ അത് കൊണ്ട്
അവന്റെ അവസ്ഥയിൽ യാതൊരു പുരോഗതിയും ഉണ്ടായില്ല. ഒരു സ്വകര്യ ആശുപതൃഹരിയിൽ പ്രവേശിപ്പിച്ചത് അവസ്ഥയ്ക്ക് മാറ്റം സംഭവിക്കും എന്നാൽ കൈയ്യിൽ വേണ്ടുന്ന കാശില്ലാത്തതാണ് പ്രശ്നമെന്ന് ഷാഗുലിന്റെ പിതാവ് പറയുന്നു.