ബീഫ് ഫെസ്റ്റുമായി മുൻ ബിജെപി നേതാവ് രംഗത്ത്

0
117

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലി കടത്ത് നിയന്ത്രണ വിജ്ഞാപനത്തിനെതിരെ ബീഫ് ഫെസ്റ്റുമായി മുൻ ബിജെപി നേതാവ് രംഗത്ത്.മേഘാലയിലെ ഗരോഹില്‍സിൽ നിന്നുള്ള മുൻ ബി.ജെ.പി നേതാവ് ബെര്‍ണാര്‍ഡ് എൻ മരാക്കാണ് ബീഫ് ഫെസ്റ്റ് നടത്തുന്നത്.ശനിയാഴ്ച വൈകിട്ട്​ മേഘാലയയിലെ തുറയിലാണ്​ ബീഫ്​ ഫെസ്​റ്റ്​ നടത്തുന്നത്​. പരിപാടിയിലേക്ക്​ 2000ലധികം പേരെ പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. ബീഫും ബിച്ചി എന്ന ലോക്കൽ മദ്യവും പാട്ടും നൃത്തവുമായി വൈകിട്ട്​ അഞ്ചര മുതൽ രാത്രി വരെ ഫെസ്​റ്റ്​ നടക്കുക. അയൽ ജില്ലകളിൽ നിന്നുള്ളവരെയും പ്രതീക്ഷിക്കുന്നതായും ബെർണാർഡ്​പറഞ്ഞു.

ഹിന്ദു പ്രത്യയശാസ്ത്രം ബിജെപി ജനങ്ങളിൽ അടിച്ചേൽപിക്കനാണ് ശ്രമിക്കുന്നത്. മാംസാഹാരം കഴിക്കുന്നത് തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമാണ്.ആഹാരം, സംസ്കാരം എന്നിവയ്ക്ക് എതിരെയായ കടന്നു കയറ്റം പ്രതിഷേധർഹമാണെന്നു ബെർണാർഡ്​ മരാക്ക്​ വ്യക്തമാക്കി.ഇന്നു നടക്കുന്ന ബീഫ് ഫെസ്റ്റിന് ബി.ജെ.പിയിൽ നിന്നു പുറത്തു പോയ നേതാക്കളും പ്രവർത്തകരും കുടുംബാംഗങ്ങളും ബീഫ്​ ഫെസ്റ്റിൽ പങ്കെടുക്കും.കശാപ്പ്​ നിയ​ന്ത്രണ വിജ്ഞാപനത്തിൽ പ്രതിഷേധിച്ച്​ നോർത്ത്​ ഗാരോ ഹിൽസ്​ ജില്ലാ പ്രസിഡൻറ്​ ബച്ചു സി മരാക്കും ബി.ജെ.പിയിൽ നിന്ന്​ രാജിവെച്ചിരുന്നു. കൂടാതെ പ്രദേശത്തെ 5000ത്തോളം പ്രവർത്തകരും ബി.ജെ.പി വിട്ടിരുന്നു. നിലവിൽ മേഘാലയയില്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഭരണം നടത്തുന്നത്. ഗോത്രവിഭാഗമായ ഗരോസ് വംശക്കാരാണ് ഇവിടെ കൂടുതലുള്ളത്.‍ ഇവരുടെ പ്രധാന ഭക്ഷണം പോത്തിറച്ചിയാണ് .