ഭരണം നഷ്ടപ്പെടാൻ കാരണം മദ്യനയം – കെ.മുരളീധരൻ

0
110

Image result for k muraleedharan
എൽഡിഎഫ് സർക്കാരിന്‍റെ മദ്യനയത്തിൽ  പ്രതിഷേധപരിപാടികൾ ആസൂത്രണം ചെയ്ത യുഡിഎഫ് യോഗത്തില്‍ തന്നെ ഉമ്മന്‍ചാണ്ടി മദ്യനയത്തെ പരസ്യമായി വിമർശിച്ച് കെ മുരളീധരൻ രംഗത്ത്. യു.ഡി.എഫിന്റെ മദ്യ നയം വിജയമോ അല്ലയോ എന്ന കാര്യത്തിൽ ചർച്ച വേണ്ടെന്നും ഈ നയം മൂലമാണ് ക്ലിഫ് ഹൗസിൽ നിന്നും കന്റോൺമെന്റ് ഹൗസിലേക്ക് മാറേണ്ടി വന്നതെന്നും യു.ഡി.എഫ് നേതാവ് കെ.മുരളീധരൻ പറഞ്ഞു.

പുതിയ മദ്യ നയത്തിൽ കാര്യമായ സമരം നടത്തണം. എന്നാൽ ആ സമരം മറ്റ് യു.ഡി.എഫ് സമരങ്ങളെ പോലെ രാമേശ്വരത്തെ ക്ഷൗരം  പോലെ ആവരുത്. കഴിഞ്ഞ ഒരുമാസമായി യു.ഡി.എഫ് നടത്തുന്ന സമരം വിജയമല്ല. അതുപോലെയാവരുത് മദ്യ നയത്തിനെതിരെയുള്ള സമരമെന്നും മുരളീധരൻ യോഗത്തിൽ നിർദേശിച്ചു.

ആർ.എസ്.പി നേതാവ് ഷിബു ബേബി ജോണിന്റെ നിലപാടിനോട് താൻ യോജിക്കുകയാണ്. പഴയതിനെ പറ്റി ഇനി ചർച്ച ചെയ്യേണ്ടെന്നും എൽ.ഡി.എഫ് മദ്യ നയത്തിനെതിരെ ഇനി ഏത് തരത്തിലുള്ള സമരമാണ് നടത്തേണ്ടതെന്നാണ് ആലോചിക്കേണ്ടതെന്നും കെ.മുരളീധരൻ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന യു.ഡി.എഫ് യോഗത്തിലാണ് കെ.മുരളീധരൻ ഇങ്ങനെ നിലപാടെടുത്തത്.