മുഖ്യമന്ത്രിയുടെ നിര്‍ദേശം അവഗണിച്ച് ഫോറസ്റ്റ്; ജനവാസ കേന്ദ്രങ്ങളിൽ അക്കേഷ്യ

0
209

തിരുവന്തപുരം: മുഖ്യമന്ത്രിയുടെ നിര്‍ദേശം അവഗണിച്ച് പേപ്പാറയിലും, പാലോട് റെയ്ഞ്ച് മേഖലയിലും വനംവകുപ്പ് അക്കേഷ്യമരം നടുന്നു. പ്രദേശവാസികളുടെ എതിര്‍പ്പും അക്കേഷ്യമരത്തിന്റെ ദൂഷ്യവും കണക്കിലെടുക്കാതെയാണ് വനംവകുപ്പ് മരം നട്ടുപിടിപ്പിക്കുന്നത്. ജനവാസ കേന്ദ്രങ്ങളില്‍ അക്കേഷ്യമ മരം നടരുതെന്ന സര്‍ക്കാരിന്‍റെ ഉത്തരവ് കാറ്റില്‍ പറത്തിയാണ് വനംവകുപ്പിന്‍റെ നടപടി.ഹര്‍ത്താല്‍ ദിനത്തില്‍ തെെകള്‍ എത്തിച്ചാണ് പാലോട് റെയ്ഞ്ച് മേഖലയില്‍ വനംവകുപ്പ് അക്കേഷ്യ മരം നട്ടുപിടിപ്പിക്കുന്നത്. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജലം ഊറ്റിയെടുക്കുന്ന അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്‍ഡിസ് മുതലായ മരങ്ങള്‍ വെച്ചുപിടിപ്പിക്കാൻ പാടില്ലെന്നു സർക്കാർ തീരുമാനിച്ചിരുന്നു. സംസ്ഥാനത്ത് സര്‍ക്കാര്‍ ഭൂമിയിലുള്ള ഇത്തരം മരങ്ങള്‍ വെട്ടിക്കളഞ്ഞ് പകരം നല്ല മരങ്ങള്‍ വെച്ചുപിടിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു