യു എ ഇ യും ബഹ്‌റൈനും അൽ ജസീറയ്ക്ക് വിലക്ക് ഏർപ്പെടുത്തി

0
110

ദുബൈ: അല്‍ ജസീറ ചാനല്‍ യു എ ഇ യും ബഹ്‌റൈനും ബ്ലോക്ക് ചെയ്തു. കഴിഞ്ഞ ദിവസം സൗദി അറേബ്യ അല്‍ജസിറയുടെ ഓഫീസ് അടച്ചു പൂട്ടിയിരുന്നു.ഖത്തര്‍ രാജ്യത്തോട് ഏതെങ്കിലും തരത്തില്‍ സഹകരിക്കുന്നവര്‍ക് കനത്ത പിഴയും ജയില്‍ വാസവും ശിക്ഷയായിരിക്കുമെന്നും യു എ ഇ പ്രഖ്യാപിച്ചിട്ടുണ്ട്

യു എ യില്‍ ഖത്തര്‍ സ്വദേശികള്‍ക്കു ഓണ്‍ അറൈവല്‍ വിസ ലഭിക്കില്ല. യു എ യിലുള്ള എല്ലാ ഖത്തര്‍ സ്വദേശകളും ടൂറിസ്റ്റികളും 14 ദിവസങ്ങള്‍ക്കകം രാജ്യം വിട്ടു പോകണമെന്ന് യു എ ഇ നിര്‍ദേശം നല്‍കി. അവരുടെ വിസ നീട്ടികൊടുക്കുന്നതല്ല