രജനീകാന്തിന്റെ 2.0.യുടെ ദൃശ്യങ്ങൾ ചോർന്നു

0
116

Image result for rajini 2.0 leaked
ശങ്കറിന്റെ സൂപ്പർ ഹിറ്റ് ചിത്രം യന്തിരന്റെ രണ്ടാം ഭാഗമായ രജനീകാന്തിന്റെ 2.0 ന്റെ ദൃശ്യങ്ങൾ ചോർന്നു. ആമി ജാക്‌സനാണ്  ചിത്രത്തിൽ രജനികാന്തിന്റെ നായികയായെത്തുന്നത്. ചിത്രം യന്തിരന്റെ രണ്ടാം ഭാഗം എന്ന നിലയിൽ തുടക്കത്തിൽ  തന്നെ പ്രേക്ഷശ്രദ്ധ നേടിയിരുന്നു. ബോളിവുഡ് നടൻ അക്ഷയ് കുമാറാണ് ചിത്രത്തിൽ വില്ലനായെത്തുന്നത്.

നേരത്തെ ചിത്രത്തിലെ അക്ഷയ് കുമാറിന്റെ ലുക്ക് ഔദ്യോഗികമായി പുറത്തിറക്കുന്നതിനു മുൻപേ ഓൺലൈനിലൂടെ ചോർന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ചില സീനുകളുടെ ദൃശ്യങ്ങളും ചോർന്നിരിക്കുന്നു. ആക്ഷൻ രംഗങ്ങളുടെ ദൃശ്യങ്ങളിതെന്നാണ് വിവരം. രജനീകാന്തും ആമി ജാക്‌സനുമാണ് ചോർന്ന രംഗങ്ങളിൽഉള്ളത്. റോബോട്ട് വേഷമണിഞ്ഞ ആമി ട്രക്ക് ഓടിക്കുന്നതും രജീകാന്തിന്റെ റോബോർട് കഥാപാത്രം ട്രക്ക് തടഞ്ഞുനിർത്താൻ ശ്രമിക്കുന്നതുമാണ് ദൃശ്യങ്ങളിൽ കാണാനാകുന്നത്.

450 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്ന ചിത്രം ഈ ദീപാവലിക്കാണ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ പ്രൊഡക്ഷൻ ജോലികൾ തീരാത്തതിനാൽ റിലീസ് അടുത്ത വർഷത്തേക്ക് നീട്ടി. സാങ്കേതിക തികവിന്റെ ഒരുത്സവമായിരിക്കും 2.0 എന്ന പ്രത്യേകതയാണ് പ്രേക്ഷകരെ ചിത്രത്തിന്റെ വരവിനായി കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നത്.