വിവാദ യൂണിഫോം; ഫോട്ടോഗ്രാഫര്‍ക്കെതിരെ പോക്സോ പ്രകാരം കേസ്

0
259

കോട്ടയം: വിദ്യാര്‍ത്ഥിനികളെ അപമാനിക്കുന്ന തരത്തിലുള്ള യൂണിഫോം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചച്ചെയ്യപ്പെട്ട ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്കെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. അരുവിത്തറയിലെ വിവാദമായ സ്‌കൂള്‍ യൂണിഫോമില്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോ ഗ്രാഫര്‍ ബോസ് ഈപ്പനെതിരെയാണ് കേസ്.

ഫോട്ടോ പകര്‍ത്തിയ ഈരാറ്റുപേട്ട സ്വദേശിയും ഫോട്ടോ ഗ്രാഫറുമായ ബോസ് ഈപ്പനെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തിരിക്കുകയാണ്. ഈരാറ്റുപേട്ട പോലീസാണ് കേസ് എടുത്തിരിക്കുന്നത്. സ്‌കൂള്‍ മാനേജ്‌മെന്റ് വേട്ടായാടുകയാണെന്നാരോപിച്ച് മനുഷ്യവകാശ കമ്മീഷനെ സമീപിക്കുവാന്‍ ഒരുങ്ങുകയാണ് ബോസ് ഈപ്പന്‍. കഴിഞ്ഞ 28വര്‍ഷങ്ങളായി ഫോട്ടോ ഗ്രാഫറായി ജോലി നോക്കുകയാണ് ഈപ്പന്‍.

ഫോട്ടോ ചര്‍ച്ചയായതോടെ സ്ക്കൂള്‍ അധികൃര്‍ യൂണിഫോം പിന്‍വലിച്ചിരുന്നു.