വൃത്തിയുടെ കാര്യത്തിൽ കേരളം വളരെ പിന്നിലെന്ന് സർവ്വെ ഫലം

0
187

കൊച്ചി: വൃത്തിയുടെ കാര്യത്തിൽ കേരളം വളരെ പിന്നിലെന്ന് സർവ്വെ ഫലം. രണ്ടുവര്‍ഷം മുമ്പ് കേന്ദ്ര നഗരവികസന മന്ത്രാലയം നടത്തിയ സര്‍വേയില്‍ രാജ്യത്തെ ഏറ്റവും മികച്ചതും വൃത്തിയുള്ളതുമായ നഗരങ്ങളുടെ പട്ടികയില്‍ കേരളത്തിലെ നഗരങ്ങൾ മുന്നിലായിരുന്നു. എന്നാൽ എല്ലാവരെയും ഞെട്ടിച്ച് കേരളം വളരെ പിന്നിലാണ്. 2015ല്‍ നഗര വികസന മന്ത്രാലയം നടത്തിയ വൃത്തി സര്‍വേയില്‍, രാജ്യത്തെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയില്‍ കൊച്ചിക്ക് നാലാം സ്ഥാനവും തിരുവനന്തപുരത്തിന് എട്ടാം സ്ഥാനവും ലഭിച്ചിരുന്നു. ഇന്നാൽ രണ്ട് വർഷം കഴിഞ്ഞുള്ള പുതിയ സർവ്വെയിൽ കൊച്ചിക്ക് 271-ാം സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരത്തിനാകട്ടെ 372-ാം സ്ഥാനവും. പൊതുവേ വൃത്തിയുള്ള സംസ്ഥാനമെന്ന ധാരണയാണ് കേരളത്തെക്കുറിച്ച് എല്ലാവര്‍ക്കും ഉള്ളത്. പക്ഷേ, ഈ വര്‍ഷത്തെ സര്‍വേഫലം അത് തിരുത്തുന്നതാണ്. നഗര വികസന മന്ത്രാലയമാണ് സർവ്വെ നടത്തിയത്.

അതേസമയം എല്ലായിടത്തും മാലിന്യനിര്‍മാര്‍ജന പ്ലാന്റുകളില്ലാത്തത് ഇപ്പോഴത്തെ ഫലത്തെ സ്വാധീനിച്ചിട്ടുണ്ടാകാമെന്ന് തദ്ദേശഭരണ വകുപ്പ് മന്ത്രി കെടി ജലില്‍ പറഞ്ഞു.

നഗരങ്ങളില്‍ കേന്ദ്രീകൃത മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ വേണ്ടത്രയില്ലാത്തത് നമ്മുടെ പ്രശ്‌നം തന്നെയാണ്. പിന്നെ, പട്ടികയില്‍ മുന്നിലെത്തിയ പല വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളെപോലെ രണ്ട് മുഖമുള്ള നഗരങ്ങൾ കേരളത്തിലില്ലെന്നും മന്ത്രി പറഞ്ഞു.