ശിവരാജ് സിങ് ചൗഹാന്റെ നിരാഹാരം കാപട്യം : യെച്ചൂരി

0
101

മധ്യപ്രദേശിലെ കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ നടത്തുന്ന അനിശ്ചതകാല സമരത്തെ ഒരു തമാശയാണെന്നും കപടനാട്യമാണെന്നും യെച്ചൂരി സമൂഹ മാധ്യങ്ങളിലൂടെ  ആഞ്ഞടിച്ചു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

അങ്ങേയറ്റത്തെ കാപട്യമാണ് ശിവരാജ് സിങ് ചൗഹാൻ കാട്ടുന്നത്. ഒരുവശത്ത് പാവപ്പെട്ട കർഷകരെ വെടിവെച്ചുകൊല്ലാൻ പോലീസിനെ കെട്ടഴിച്ചുവിടുന്നു, മറുവശത്ത് നിരാഹാരം എന്നൊരു തമാശയും അരങ്ങേറുന്നു- യെച്ചൂരിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. സംസ്ഥാനങ്ങൾക്കു നൽകുന്ന ബോണസ് മോദി സർക്കാർ നിർത്തലാക്കിയതും ഉൽപന്നങ്ങളുടെ വില തീരെ ഇടിഞ്ഞതും കർഷകർക്ക് നഷ്ടം വരുത്തിവെച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മധ്യപ്രദേശിലെ മന്ദ്സൗറിൽ കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് കർഷകർ ആഴ്ചകളായി നടത്തിവരുന്ന സമരത്തിന് നേരെ പോലീസ് വെടിവെപ്പ് നടത്തിയിരുന്നു. അഞ്ചു കർഷകർക്കാണ് ഇതിൽ ജീവൻ നഷ്ടപെട്ടത്.ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഭോപ്പാലിലെ ദസ്സറ മൈതാനത്ത് അനിശ്ചിതകാല നിരാഹാരം ആരംഭിച്ചത്.