സെക്സ് കളിപ്പാട്ടങ്ങളുടെ ഉപയോഗം ഇന്ത്യയില്‍ വര്‍ദ്ധിക്കുകയാണെന്ന് റിപ്പോര്‍ട്ട്

0
283

സെക്സ് കളിപ്പാട്ടങ്ങളുടെ ഉപയോഗം ഇന്ത്യയില്‍ ഏറ്റവും അധികം തമിഴ്നാട്ടില്‍ എന്ന് റിപ്പോര്‍ട്ട്. ദിവസവും ലൈംഗിക കളിപ്പാട്ടങ്ങളുടെ പായ്ക്കറ്റുകള്‍ ഒരെണ്ണമെങ്കിലും വീതം ചെന്നൈ വിമാനത്താവളത്തില്‍ എത്തിച്ചേരുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ചെന്നൈ എയര്‍പോര്‍ട്ട് കസ്റ്റംസ് വിഭാഗം ഇത്തരം പായ്ക്ക്റ്റുകള്‍ പരിശോധനയ്ക്ക് ശേഷമാണ് പുറത്തുവിടുന്നത്.ഇത്തരം പാവകളുടെ പാഴ്‌സലുകള്‍ ഓണ്‍ലൈന്‍ വഴിയോ പോസ്റ്റല്‍ വഴിയോ ആണ് എത്തുന്നത്.

കഴിഞ്ഞ വര്‍ഷം 342 പാഴ്‌സലുകളാണ് കൈമാറിയതെന്നും പറയുന്നു. വര്‍ഷം തോറും ഈ കണക്ക് കൂടുകയാണ്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 238 പാഴ്‌സലുകളാണ് വന്നത്. 2014-15 ല്‍ അതിന്‍റെ എണ്ണം 169 ആയിരുന്നു. വെറും രണ്ടു വര്‍ഷം കൊണ്ട് പാവകളായ കിടപ്പറ പങ്കാളികളുടെ എണ്ണം കൂടി. 300 മുതല്‍ 15,000 രൂപ വരെ വില വരുന്ന സാധനങ്ങള്‍ ഇതിലുണ്ട്. ചിലത് ബാറ്ററി കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്നവയാണ്.മംഗലാപുരം എയര്‍പോര്‍ട്ട് വഴി ഇവ വ്യാപകമായി കേരളത്തിലും എത്തുന്നുണ്ട്. ആദ്യത്തെ പണം മുടക്ക് മാത്രം മതിയെന്നതിനാല്‍ ബൊമ്മകളോട് താത്പര്യം കാണിക്കുന്നവര്‍ കൂടുതലാണ്.

സ്ത്രീകള്‍ക്ക് വേണ്ടിയുള്ളവയാണ് കൂടുതല്‍ എത്തുന്നതു എന്നാണ് റിപ്പോര്‍ട്ട്. മദ്ധ്യവയസ്‌കര്‍, അറിയപ്പെടുന്ന കുടുംബങ്ങളില്‍ നിന്നുള്ളവര്‍ വരെ ഇത് ഇറക്കുമതി ചെയ്യുന്നുണ്ട്. പകുതിയും വരുന്നത് വേലക്കാരുടെയും ഡ്രൈവര്‍മാരുടെയുമൊക്കെ പേരിലാണ്. സെക്‌സ് കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിയമവിരുദ്ധം ആയതിനാല്‍ അവര്‍ 5000 രൂപ പിഴ നല്‍കേണ്ടി വരുമെന്ന് കസ്റ്റംസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ ഭരണഘടനയില്‍ പൊതുമാന്യതയും സദാചാര മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ വിഭാവന ചെയ്തിരിക്കുന്ന നിയമങ്ങളുടെ അടിസ്ഥാനത്തില്‍ സെക്‌സ് കളിപ്പാട്ടങ്ങള്‍ നിയമവിരുദ്ധമാണ്.

1964 ജനുവരി 18 ന് പുറത്തുവിട്ട സര്‍ക്കുലര്‍ പ്രകാരം അശ്ലീല പുസ്തകങ്ങള്‍, പേപ്പറുകള്‍, ഡ്രോയിംഗുകള്‍, പെയ്ന്റിംഗ്, പ്രതീകാത്മക ചിത്രങ്ങള്‍ എന്നിവയെല്ലാം ഇറക്കുമതി ചെയ്യുന്നതിന് നിരോധനമുണ്ട്. സെക്‌സ് കളിപ്പാട്ടങ്ങളുടെ പതിവായ ഉപയോഗം ഞരമ്പു സംബന്ധമായ പ്രശ്‌നം ഉണ്ടാക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.