സൈന്യത്തിനെതിരെ ഗറില്ലായുദ്ധത്തിന് ഐസിസ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

0
96

ശ്രീനഗര്‍: കശ്മീരിനെ കാലിഫേറ്റ് ആക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഐഎസ് തയ്യാറാക്കിയ കശ്മീര്‍ ബ്ലൂ പ്രിന്റ് ലഭിച്ച ഇന്ത്യാ ടുഡേ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കശ്മീര്‍ താഴ്‌വരയില്‍ സംഹാരതാണ്ഡവമാടാനുള്ള പദ്ധതികളടങ്ങിയ ബ്ലൂപ്രിന്റില്‍ ജനാധിപത്യത്തിനെതിരെ പോരാടാനുള്ള ആഹ്വാനം കാണാം. സൈന്യത്തിനെതിരെ ഗറില്ലായുദ്ധത്തിന് ഐസിസ് ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ശക്തമായ സൈന്യത്തിനെതിരെയല്ല നമ്മള്‍ പോരാടേണ്ടത്. വിഗ്രഹാരാധകര്‍ക്കും ഗോമൂത്രം കുടിക്കുന്നവര്‍ക്കുമെതിരെയാണ്. ഏറ്റവും ദുര്‍ബലമായ സൈന്യമാണ് ഇന്ത്യയിലേത്. അവരെ ആക്രമിക്കണം. അവരെ വളയണം. എവിടെയൊക്കെ കണ്ടാലും കൊന്നുകളയുക. എവിടം വരെ പിന്തുടരാമോ അവിടെ വരെ ചെല്ലുക. പുരോഗമന ഇസ്ലാം വിശ്വാസികളെ കണ്ടാല്‍ അവരെ തുടച്ചു നീക്കാനും ആഹ്വാനമുണ്ട്. പരദൂഷണം പറഞ്ഞുപരത്തുന്ന പുരോഹിതരെ കൊല്ലണം. അവരെ കൂട്ടക്കൊല ചെയ്യുക എന്നത് ദൗത്യമായി ഏറ്റെടുക്കുക എന്നും ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ബ്ലൂ പ്രിന്റില്‍ പറയുന്നു.

രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെയും രാഷ്ട്രീയ, മത നേതാക്കന്‍മാരെയുമാണ് ഐസിസ് പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്. നിരീശ്വരവാദികളാണ് കശ്മീരിനെ കൈവശം വെച്ചിരിക്കുന്നത്. അവര്‍ അതിനെതിരെ മൗനം പാലിച്ചില്ല. എങ്കിലും ഇതുവരെയും ശരിയായ ദിശയിലല്ല കശ്മീരികള്‍ നീങ്ങുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരെ മുതലെടുത്തു. കശ്മീരില്‍ യഥാര്‍ത്ഥ ഇസ്ലാമുകളെ സൃഷ്ടിക്കാനാണ് തങ്ങളുടെ ശ്രമമെന്നും ഐസിസ് ബ്ലൂപ്രിന്റില്‍ പറയുന്നു.