സർക്കാരിന്റെ മൂന്നാം കണ്ണ് : 18 സർക്കാർ വകുപ്പുകൾ വിജിലൻസ് നിരീക്ഷണത്തിൽ

0
126


സംസ്ഥാനത്തെ 18 സർക്കാർ വകുപ്പുകൾ വിജിലൻസ് നിരീക്ഷണത്തിൽ. ജനങ്ങൾ ഏറെ ആശ്രയിക്കുന്നതും നിരന്തരം അഴിമതി ആക്ഷേപം ഉയരുന്നതുമായ വകുപ്പുകളാണ്  സ്ഥിരമായി നിരീക്ഷണത്തിലാക്കാൻ വിജിലൻസ് തീരുമാനിച്ചത്.

കൂടുതൽ അഴിമതി കേസുകൾ റിപ്പോർട്ട് ചെയ്യുന്ന വില്ലേജ് ഓഫീസ്, മുനിസിപ്പാലിറ്റി, കോർപറേഷൻ, താലൂക്ക് ഓഫിസുകൾ, പൊലീസ് സ്റ്റേഷനുകൾ, മോട്ടോർവാഹന വകുപ്പ്, ഗവ. ആശുപത്രികൾ, റേഷൻകടകൾ, ജലവിഭവ വകുപ്പ്.വനം, ആരോഗ്യം, റവന്യു, സിവിൽ സപ്ലൈസ്, തദ്ദേശ സ്ഥാപനങ്ങൾ, പൊലീസ്, മോട്ടോർ വാഹനം, പട്ടികജാതി–വർഗം, എക്സൈസ്, ഭക്ഷ്യസുരക്ഷ, മരാമത്ത്, മൈനിങ് ആൻഡ് ജിയോളജി, ലീഗൽ മെട്രോളജി, ജലവിഭവം, തുറമുഖം, അളവു തൂക്കം, ടൂറിസം, ദേവസ്വം ബോർഡ് എന്നിവയാണ്  പട്ടികയിലെ മറ്റ് വകുപ്പുകൾ.

എന്നിവിടങ്ങളിൽ വിവിധ ആവശ്യത്തിന് എത്തുന്നവരുമായി സംസാരിച്ചു പ്രശ്‌നങ്ങൾ മനസ്സിലാക്കണം. ഈ സ്ഥാപനങ്ങൾ വിജിലൻസ് എസ്പിമാർ, ഡിവൈഎസ്പിമാർ, ഇൻസ്‌പെക്ടർമാർ എന്നിവർ ആഴ്ചയിൽ ഒരിക്കൽ സന്ദർശിക്കണമെന്നും പുതിയ നിർദ്ദേശത്തിൽ ഉണ്ട്.

സർക്കാരിന്റെ ‘മൂന്നാം കണ്ണ്’ എന്നാണു പരിപാടിയെ വിശേഷിപ്പിക്കുന്നത്. പ്രവർത്തനം മെച്ചപ്പെടുത്താനാണ് ഇതു ചെയ്യുന്നതെങ്കിലും അഴിമതി തുടച്ചുനീക്കുകയാണു പ്രധാന ലക്ഷ്യമെന്നു വിജിലൻസ് ഉന്നതർ പറഞ്ഞു.