ഹെലികോപ്റ്ററില്‍ നിന്നും പുറത്ത് ചാടിയ എൻജിനീയർ മരിച്ചു

0
75

ബദരീനാഥ്: ഉത്തരാഖണ്ഡിലെ ബദരീനാഥില്‍ നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്റ്ററില്‍ നിന്ന് രക്ഷപ്പെടാനായി പുറത്തേക്ക് ചാടിയ ആള്‍ പങ്ക തട്ടി കഴുത്തു മുറിഞ്ഞ് മരിച്ചു.

ഹെലികോപ്റ്ററിലെ എന്‍ജിനീയര്‍ അസം സ്വദേശി വിക്രം ലാംബയാണ് മരിച്ചത്.

രാവിലെ 7.45 ഓടു കൂടിയായിരുന്നു അപകടം. ടേക്ക് ഓഫ് ചെയ്ത ശേഷം മുകളിലേക്കു പോകാന്‍ കഴിയാതെ ഹെലികോപ്റ്റര്‍ നിലം പതിക്കുകയായിരുന്നു. യാത്രക്കാരും പൈലറ്റും സുരക്ഷിതരാണ്. 5 തീര്‍ത്ഥാടകരായിരുന്നു ഹെലികോപ്റ്ററിനുള്ളില്‍ ഉണ്ടായിരുന്നത്.
മുംബൈ ആസ്ഥാനമായുള്ള ക്രെസ്റ്റല്‍ എവിയേഷന്റെ എട്ട് സീറ്റുകളുള്ള അഗസ്താ വെസ്റ്റ്‌ലന്‍ഡ് എഡ്ബ്ലു 119 കോയലാ ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്.