മഹാത്മാ ഗാന്ധിയെ ബുദ്ധിമാനായ ബനിയ എന്ന് വിളിച്ച് അപമാനിച്ച ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ കുറ്റമേറ്റ് പറഞ്ഞ് രാഷ്ട്രത്തോടും ജനങ്ങളോടും മാപ്പ് പറയണമെന്ന് മുൻ മുൻ കെപിസിസി അധ്യക്ഷനും കോൺഗ്രസ് നേതാവുമായ വിഎം സുധീരൻ. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് സുധീരൻ അമിത ഷാക്കെതിരെ രംഗത്ത് വന്നത്.
സുധീരന്റെ പോസ്റ്റിന്റെ പൂർണരൂപം
രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയേയും ഐതിഹാസികമായ സ്വാതന്ത്യ്രസമരത്തേയും അപമാനിച്ച ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ കുറ്റമേറ്റ് പറഞ്ഞ് രാഷ്ട്രത്തോടും ജനങ്ങളോടും മാപ്പ് പറയണം. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുക്കുകയും ഗാന്ധിജിയെ വധിക്കുകയും ചെയ്ത കുലദ്രോഹികളുടെ പാരമ്പര്യത്തിന്റെ കണ്ണിയാണ് അമിത് ഷാ. ഗാന്ധിജിയെയും സ്വാതന്ത്ര്യസമരത്തെയും നിന്ദിച്ച രാജ്യദ്രോഹപരവും കുറ്റകരവുമായ പ്രസ്താവന നടത്തിയ അമിത് ഷായെ പ്രോസിക്യൂട്ട് ചെയ്യണം.