തിരുവനന്തപുരം: അവധിക്ക് ശേഷം ജോലിയിൽ തിരികെ വരുമെന്ന് ഡിജിപി ജേക്കബ് തോമസ്. പുതിയ ചുമതലയെ കുറിച്ച് സർക്കാരിൽ നിന്ന് അറിയിപ്പ് കിട്ടിയില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.
അഴിമതിക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി പോരാടണം. പാറ്റൂർ കേസിലെ 12 പക്ഷപാതിത്വങ്ങൾ പുസ്തകത്തിൽ എഴുതിയിരുന്നു. പക്ഷെ ഇതു തിരുത്താൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു. ഇക്കാര്യത്തിൽ കെടുകാര്യസ്ഥത ഇപ്പോളും തുടരുകയാണെന്നും ജേക്കബ് തോമസ് വ്യക്തമാക്കി. ഈ മാസം 17 വരെയാണ് ജേക്കബ് തോമസിന്റെ അവധി.
NEWS
ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു
ബ്രിട്ടന് പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.