പാക് അധീന കശ്മീർ ഇന്ത്യ വീണ്ടെടുക്കണമെന്ന് യോഗ ഗുരു ബാബാ രാംദേവ്. പാകിസ്താനിൽ നിന്നുള്ള എല്ലാ പ്രശ്നങ്ങളുടെയും വേരുകൾ പാക് അധീന കശ്മീരിലാണ് അദ്ദഹം പറഞ്ഞു. ചമ്പാരൻ സത്യാഗ്രഹത്തിന്റെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് പതഞ്ജലി ഗ്രൂപ്പ് നടത്തിയ മൂന്നുദിവസത്തെ യോഗ ക്യാമ്പിൽ മോട്ടിഹരിയിലെ ഗാന്ധിമൈതാനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മസൂദ് അസ്ഹർ, ഹാഫിസ് സയിദ്, ദാവൂദ് ഇബ്രാഹിം തുടങ്ങിയ ഭീകരരെ പാകിസ്താൻ ഇന്ത്യയ്ക്ക് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാക് അധീന കശ്മീരിൽ നിന്ന് പ്രവർത്തിക്കുന്ന എല്ലാ ഭീകരരേയും ഇന്ത്യ നശിപ്പിക്കണമെന്നും രാംദേവ് പ്രസംഗത്തിൽ ഊന്നി പറഞ്ഞു.
രക്തച്ചൊരിച്ചിലിൽ വിശ്വസിക്കുന്ന ചിലരൊഴികെ പാകിസ്താനിലെ ജനങ്ങൾ സമാധാനം ഇഷ്ടപ്പെടുന്നവരാണെന്നും അദ്ദഹം പറഞ്ഞു. സൈനികർക്കും മനുഷ്യാവകാശങ്ങൾ ഉണ്ടെന്നും അത് കല്ലെറിയുന്നവർ പരിഗണിക്കുന്നില്ല എന്നും രാംദേവ് പറഞ്ഞു.