ഒളിഞ്ഞിരിക്കുന്ന ഭീകരനും പിടിയിലാകും: അത്യാധുനിക സൗകര്യങ്ങളുള്ള റഡാറുമായി സൈന്യം

0
143

ഒളിഞ്ഞിരിക്കുന്ന ഭീകരരെ കണ്ടുപിടിച്ച് വകവരുത്താന്‍ ശേഷിയുള്ള അത്യാധുനിക റഡാര്‍ സൈന്യത്തിനായി ഇറക്കുമതി ചെയ്യുന്നു. ഭീകരവിരുദ്ധ നടപടികള്‍ക്കിടെ വീടുകളിലോ ഭൂഗര്‍ഭ കേന്ദ്രങ്ങളിലോ ഒളിച്ചിരിക്കുന്നവരെ അകത്തുകയറാതെ തന്നെ സുരക്ഷിതമായി കണ്ടെത്താന്‍ സഹായിക്കുന്ന റഡാര്‍ സംവിധാനമാണ് സൈന്യത്തിന് ലഭിച്ചിരിക്കുന്നത്. അമേരിക്ക, ഇസ്രായേല്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇവ എത്തിക്കുക.

മൈക്രോ വേവ് തരംഗങ്ങള്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന റഡാറിന് കോണ്‍ക്രീറ്റ് നിര്‍മിതമായ ഭിത്തിക്ക് അപ്പുറം നില്‍ക്കുന്നവരെപ്പോലും കൃത്യമായി മനസിലാക്കാന്‍ സാധിക്കും. അതായത് സൈന്യത്തിന്റെ ആള്‍നാശം കുറച്ച് ഭീകരരെ പരമാവധി വധിക്കാന്‍ സാധിക്കും. രണ്ടുകോടി രൂപയാണ് റഡാറിന്റെ വില.

ഇതിന്റെ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പരീക്ഷണങ്ങള്‍ പൂര്‍ത്തിയായാല്‍ ഇറക്കുമതി ചെയ്യുന്നവയ്ക്ക് പകരം ഇവയെ സൈന്യത്തിന്റെ ഭാഗമാക്കും. അതേസമയം ഡിആര്‍ഡിഒ ഇത്തരം റഡാര്‍ വികസിപ്പിക്കുന്നതിന്റെ ആന്തിമ ഘട്ടത്തിലാണ്. തയ്യാറാക്കിയ റഡാറിന് ‘ദിവ്യ ചക്ഷു’ എന്നാണ് പേരിട്ടിരിക്കുന്നത്. ഇതിന്റെ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 20 മുതല്‍ 40 മീറ്റര്‍ വരെ പരിധിയുള്ള ഇവയ്ക്ക് 35 ലക്ഷമാണ് വില.