കാതിലൊരു പുന്നാരം; പ്രണയത്തിലേക്ക് വഴി തുറന്നത് ആ ‘വിളി’

0
187

കാട്ടാക്കട∙ കോട്ടൂരിലെ ആദിവാസികളുടെ ആരോഗ്യപ്രശ്നങ്ങൾക്കു പരിഹാരം കാണാനുള്ള ആ വിളിയാണു പിന്നെ പ്രണയത്തിലേക്കു വഴി തുറന്നതെന്നു കെ.എസ്.ശബരീനാഥൻ എംഎൽഎ. എന്നാല്‍ അന്നത്തെ വിളിയിൽ തന്നെ എന്തോ ഒരു കള്ളം ഒളിച്ചിരുന്നുവെന്നു പ്രതിശ്രുത വധുവും സബ് കലക്ടറുമായ ദിവ്യ എസ്.അയ്യർ പറയുന്നു. വിവാഹ നിശ്ചയശേഷം ഇരുവരും ആദ്യമായി ഒന്നിച്ചെത്തിയ അഗസ്ത്യവനത്തിലെ ചടങ്ങിൽ വച്ചാണ് ഇരുവരും ഇക്കാര്യം വെളിപ്പെടുത്തിയത് .

കുറ്റിച്ചൽ പഞ്ചായത്തിലെ വാലിപാറ സെറ്റിൽമെന്റിൽ പ്രവർത്തിക്കുന്ന ഉറവ് സാംസ്കാരിക വേദിയുടെ പഠനത്തിനൊരു കൈത്താങ്ങ് പരിപാടിയായിരുന്നു ഇരുവരുടെയും തുറന്നുപറച്ചില്‍. പരിപാടിയുടെ ഉദ്ഘാടകനായി എംഎൽഎ എത്തിയപ്പോള്‍ പഠനോപകരണ വിതരണ ദൗത്യവുമായാണ് സബ് കലക്ടര്‍ എത്തിയത്.

വിവാഹത്തിന് ഊരിലുള്ള എല്ലാവരും എത്തണമെന്ന ക്ഷണത്തോടെയാണു പ്രസംഗം അവസാനിപ്പിച്ചത്. പ്രസംഗത്തിൽ ദിവ്യ എസ്.അയ്യരും ശബരിയുടെ വാക്കുകൾ ശരിവച്ചു.