ഖത്തര്‍ പ്രതിസന്ധി : പ്രതിസന്ധി പരിഹരിക്കാന്‍ നയതന്ത്ര തലത്തില്‍ മാത്രമേ കഴിയുകയുള്ളുവെന്ന് യു എ ഇ

0
279

ദുബൈ: കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ നയതന്ത്ര തലത്തില്‍ മാത്രമേ കഴിയുകയുള്ളുവെന്ന് യു എ ഇ വിദേശകാര്യ മന്ത്രി അന്‍വര്‍ മുഹമ്മദ് ഗര്‍ഗാഷ് പറഞ്ഞു. തുടര്‍ച്ചയായ തീവ്രവാദ ബന്ധം ഖത്തര്‍ വിച്ഛേദിക്കാത്ത നിലപാടിനോട് യോജിക്കാനാവില്ല.
അതെ സമയം ഖത്തര്‍ പൗരന്മാരെ വിവാഹം ചെയ്ത കുടുംബങ്ങള്‍ക്ക് തമ്മില്‍ ഫോണില്‍ ബന്ധപ്പെടാന്‍ മാനുഷിക പരിഗണന അടിസ്ഥാനത്തില്‍ സഹായം നല്‍കുമെന്ന് സൗദി അറേബ്യയും ബഹ്‌റൈനും യു എ ഇ യും അറിയിച്ചു. ഇതനുസരിച്ചു ഒരു ഹോട് ലൈന്‍ സംവിധാനം മൂന്നു രാജ്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ സംവിധാനത്തിലൂടെ ഖത്തറില്‍ ഉള്ള കുടുംബവുമായി സംസാരിക്കാവുന്നതാണ് എന്നും അറിയിപ്പില്‍ പറയുന്നു