ജിദ്ദ ബലദിലെ കെട്ടിടത്തിൽ അഗ്​നിബാധ; നിരവധി ​ പേർക്ക്​ പരിക്ക്​

0
152

ജിദ്ദ: ഹിസ്​റ്റോറിക്കൽ മേഖലയിൽ പുരാതന കെട്ടിടത്തിലുണ്ടായ അഗ്​നിബാധയിൽ അഞ്ച്​ പേർക്ക്​ പരിക്ക്​. ശനിയാഴ്​ച രാവിലെയാണ്​ സംഭവം​. അഞ്ച്​ പേർക്ക്​ പരിക്കേറ്റതായും മൂന്ന്​​ പേരെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മക്ക മേഖല സിവിൽ ഡിഫൻസ്​ വക്​താവ്​ കേണൽ സഇൗദ്​ സർഹാൻ പറഞ്ഞു. രണ്ട്​ പേർക്ക്​ പ്രാഥമിക​ ശുശ്രൂഷ നൽകി. കെട്ടിടത്തിലുണ്ടായ മുഴുവനാളുകളെയും രക്ഷപ്രവർത്തന യൂനിറ്റെത്തി ഒഴിപ്പിച്ചു. നാലാം നിലയിൽ കുടുങ്ങിയവരെ ലിഫ്​റ്റ്​ ഉപയോഗിച്ചാണ്​​ രക്ഷപ്പെടുത്തിയത്​. മണ്ണും കല്ലും മരവും ഉപയോഗിച്ചുണ്ടാക്കിയതാണ്​ കെട്ടിടം. തീ കെടുത്തുന്നതിനിടയിൽ കെട്ടിടത്തി​​െൻറ ചില ഭാഗങ്ങൾ നിലംപൊത്തിയതായും അടുത്തുള്ള കെട്ടിടങ്ങളിലേക്ക്​ തീ പടരാതിരിക്കാൻ മുൻകരുതലെടുത്താതായും സിവിൽ ഡിഫൻസ്​ വക്താവ്​ പറഞ്ഞു.