ജീവിതത്തിൽ ഏറ്റവും മികച്ച അംഗീകാരം ലഭിച്ച ദിവസം ; സരിത ജയസൂര്യ

0
179

ജയസൂര്യ സൂപ്പർ മാത്രമല്ല സ്‌റ്റൈൽ കൂടിയാണ് അതിന് പിന്നിൽ മറ്റാരുമല്ല ഭാര്യ സരിത ജയസൂര്യയാണ്. ജയസൂര്യയുടെ പുതിയ ചിത്രങ്ങളിലെ ഡ്രെസ്സുകൾ എല്ലാം ഇപ്പോൾ സരിതയാണ് ഡിസൈൻ ചെയ്യുന്നത്.

ഫുക്രിയിലെ ജയസൂര്യയുടെ കുർത്ത കണ്ടു മോഹൻലാൽ വിളിച്ചു . അതിലെ ആ കുർത്ത ആരാ ഡിസൈൻ ചെയ്തേ ? ഞാൻ പറഞ്ഞു അത് എന്റെ ഭാര്യ സരിതയാണ്. മോനെ സരിതയോട് പറഞ്ഞിട്ട് എനിയ്ക്കും അതുപോലെ രണ്ട് ഡ്രസ് ഡിസൈൻ ചെയ്ത് തരാൻ പറയോ?- എന്നാണ് മോഹൻലാൽ ചോദിച്ചത്. കഴിഞ്ഞ ദിവസം സരിതയും ജയസൂര്യയും നേരിട്ട് മോഹൻലാലിന് കുർത്ത സമ്മാനിച്ച് നേരിട്ട് വന്നത്.

സരിതയുടെ ജീവിതത്തിൽ ഒരു പക്ഷെ ഏറ്റവും മികച്ച അംഗീകാരം ലഭിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. അതും മലയാളത്തിലെ മഹാനടൻ മോഹൻലാലിൽ നിന്നും. സരിതയുടെയും തന്റെയും സന്തോഷം ജയസൂര്യതന്നെയാണ് ഫെയ്സ്ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചത്.

ജയസൂര്യ ഫെയ്സ്ബുക്ക് കുറിപ്പ്

‘മോനേ… ലാലാണ് ‘ കഴിഞ്ഞ ദിവസം ലാലേട്ടൻ എന്നെ വിളിച്ചിട്ട് പറഞ്ഞു. മോനേ… ഞാൻ നിന്റെ ഫുക്രി സിനിമ കണ്ടു കൊണ്ടിരിക്കുകയാണ്. അതിലെ ആ കുർത്ത ആരാ ഡിസൈൻ ചെയ്തേ ? ഞാൻ പറഞ്ഞു അത് എന്റെ ഭാര്യ സരിതയാണ്. മോനെ സരിതയോട് പറഞ്ഞിട്ട് എനിയ്ക്കും അതുപോലെ രണ്ട് ഡ്രസ് ഡിസൈൻ ചെയ്ത് തരാൻ പറയോ? ഞാൻ അത് കേട്ടപ്പോ തന്നെ ഞെട്ടിപ്പോയി എനിയ്ക്ക് സംശയമായി ഇത് ലാലേട്ടൻ തന്നെയാണോ? ഞാൻ ഒന്നു കൂടി മൊബൈലിലേയ്ക്ക് നോക്കി ഇനി പൃഥിയോ, ചാക്കോയോ ആരെങ്കിലും പണി തരുന്നതാണോ എനിയ്ക്ക് സംശയമായി, അല്ല ലാലേട്ടന്റെ നമ്പർ തന്നെയാണ് .. ഞാൻ പറഞ്ഞു എന്ത് ചോദ്യമാണ് ലാലേട്ടാ… എത്രണ്ണം വേണം എന്ന് പറഞ്ഞാ മതി ലാലേട്ടൻ എവിടെയാണെങ്കിലും ഞാൻ എത്തിച്ച് തരും. അങ്ങനെ ഇന്നലെ ഞങ്ങൾ ലാലേട്ടന്റെ വീട്ടിൽ പോയി.. ലാലേട്ടനും ചേച്ചിയും, അടുത്ത സൂപ്പർ സ്റ്റാറും അവിടെ ഉണ്ടായിരുന്നു.. സരിത ലാലേട്ടന് വേണ്ടി വേറെയും ഡിസൈൻ ചെയ്തിരുന്നു. അദ്ദേഹം ഓരോന്നായി ഇട്ടു കൊണ്ടു വന്നപ്പോ, ആദ്യമായിട്ട് എന്റെ ഭാര്യയുടെ മുഖത്ത് നവരസത്തിന്റെ അപ്പുറത്തെ ചില ഭാവങ്ങൾ ഞാൻ കണ്ടു. അങ്ങനെ ലാലേട്ടനോട് യാത്ര പറഞ്ഞ് വണ്ടിയിൽ കേറിയപ്പോ മുതൽ ഇവള് കണ്ണ് തുറക്കുന്നില്ല ..ദൈവമേ പണിയായാ… തീർന്നു പോയോന്ന് ഞാൻ വിചാരിച്ചു.. ടീ .. എന്ന് വിളിച്ചപ്പോ അവള് കണ്ണ് തുറന്ന് എന്നെ നോക്കീട്ട് പറഞ്ഞു

”ഇത് മതി ജയാ ,ഇതാണ് എന്നെപ്പോലെയുള്ള ഒരു ഫാഷൻ ഡിസൈനർ ക്ക് കിട്ടാവുന്ന ഏറ്റവും വല്ല്യ അംഗീകാരം’