ടി.ടി.ആറിന്റെ വാശി ; പാരാ അത്ലറ്റിന് ട്രെയിനിൽ ദുരിത യാത്ര

0
84


ഇന്ത്യക്കായി ടേബിൾ ടെന്നീസിൽ മെഡൽ നേടിയിട്ടുള്ള സുവർണ രാജിനാണ് ഗരീബ് രഥ് എക്സ്പ്രസിന്റെ നിലത്ത് കിടന്ന് യാത്ര ചെയ്യേണ്ടി വന്നത്. നാഗ്പൂർ-ന്യൂഡൽഹി ഗരീബ്രഥ് എക്സ്പ്രസിൽ ശനിയാഴ്ച്ച രാത്രി 8.45ന് ട്രെയ്നിൽ കയറിയ സുവർണ 12 മണിക്കൂറിലേറെയാണ് യാത്ര ചെയ്തത്. പത്തിലേറെ തവണ ടി.ടി.ആറിനെ വിളിച്ചു ടിക്കറ്റ് നോക്കണോ പരിശോധിക്കാനോ ടി.ടി.ആർ എത്തിയില്ല. അതുകൊണ്ട് നിലത്ത് കിടക്കേണ്ടി വന്നത് എന്ന്  സുവർണ പറയുന്നു.


വീൽചെയറിന്റെ സഹായത്തോടെ മാത്രം ചലിക്കാൻ കഴിയുന്ന, 90% ശാരീരിക വെല്ലുവിളി നേരിടുന്ന സുവർണക്ക് നാഗ്പൂർ-ന്യൂഡൽഹി ഗരീബ്രഥ് എക്സ്പ്രസിൽ അപ്പർ ബെർത്താണ് നൽകിയിരുന്നത്. താഴെ ബെർത്തിലേക്ക് ടിക്കറ്റ് മാറ്റി നൽകണമെന്ന് ടി.ടി.ആറിനോട് നിരന്തരം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ചെവികൊണ്ടില്ലെന്നും സുവർണ പറയുന്നു.

2013ൽ തായ്ലൻഡിൽ നടന്ന പാരാ ടേബിൾ ടെന്നീസ് ഓപ്പണിൽ സുവർണ രാജ് മെഡൽ നേടിയിരുന്നു. ദക്ഷിണ കൊറിയയിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിലും പങ്കെടുത്തിരുന്നു. കൈയിൽ ശാരീരിക വെല്ലുവിളി നേരിടുന്നവർക്കുള്ള ടിക്കറ്റ് ആയിരുന്നു പെരുമാറിയത് എന്ന് സുവർണ പറയുന്നു.