ഡിജിറ്റൽ പേയ്മെൻറിനെക്കുറിച്ചുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ടോൾ ഫ്രീ നമ്പറുമായി കേന്ദ്രസർക്കാർ. കേന്ദ്ര ഐടി മന്ത്രാലയും നാഷണൽ പേയ്മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ചേർന്ന് പ്രശ്നങ്ങൾ പരിഹരിക്കാനായി 14442 എന്ന ടോൾ ഫ്രീ നമ്പറാണ് പുറത്തിറക്കുന്നത്.
മൊബൈൽ വാലറ്റ്, യുപിഐ, ഭീം എന്നീ പ്ലാറ്റ്ഫോമുകളിലുള്ളവർക്ക് പരാതികൾ രജിസ്റ്റർ ചെയ്യാൻ കഴിയും. നിലവിൽ പല മൊബൈൽ വാലറ്റ് കമ്പനികളും ഹെൽപ് ലൈൻ നമ്പറുകൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ സോഷ്യൽ ഉപയോക്താക്കൾ നിലവിലുള്ള സംവിധാനത്തിൽ അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തിയതോടെയാണ് പുതിയ നമ്പർ ഇറക്കാൻ ആലോചന.