നാല് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ ജനം തല്ലിക്കൊന്നു

0
88

ന്യുഡല്‍ഹി: നാലു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ ഡല്‍ഹിയില്‍ നാട്ടുകാര്‍ തല്ലിക്കൊന്നു. ഡല്‍ഹിയിലെ പാണ്ഡവ് നഗറിലാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഗോലു എന്ന ഇരുപത്തിനാലുകാരനെ ജനക്കൂട്ടം മര്‍ദ്ധിച്ചത്. ഗുരുതര പരിക്കുകളോട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇയാള്‍ പിന്നീട് മരിച്ചു.

ഞായറാഴ്ച വൈകുന്നേരം വഴിയോരത്ത് നിന്ന് പലഹാരം വാങ്ങാന്‍ ഇറങ്ങിയ പെണ്‍കുട്ടിയെ ഇയാള്‍ സമീപത്തെ തടാകത്തിന് അടുത്തേയ്ക്ക് കൊണ്ടു പോവുകയായിരുന്നു. കുട്ടി തിരിച്ചെത്താതിനെത്തുടര്‍ന്ന് അമ്മ അന്വേഷിച്ചപ്പോഴാണ് ഗോലുവിനൊപ്പം തടാകത്തിന് സമീപമുള്ള വഴിയെ പോയതായി അറിഞ്ഞത്. ഉടന്‍ തന്നെ പ്രദേശിക വാസികളും അമ്മയും എത്തിയപ്പോള്‍ ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

പ്രകോപിതരായ ജനക്കൂട്ടം ഇയാളെ ആക്രമിക്കുകയായിരുന്നു. ബോധം നശിക്കുന്നതുവരെ മര്‍ദ്ധിച്ചു. പോലീസ് എത്തിയാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. ആക്രമിച്ചവരെ കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു. കവര്‍ച്ച തടയാന്‍ ശ്രമിക്കുന്നതിനിടെ ഒരുകൂട്ടം ആളുകള്‍ തന്റെ മകനെ മര്‍ദ്ധിച്ചു കൊല്ലുകയായിരുന്നെന്ന് ഇയാളുടെ കുടുംബം പറഞ്ഞു.