പുലി മരക്കൊമ്പിൽ തൂക്കിയിട്ട പശുക്കുട്ടിയെ രക്ഷിച്ചു

0
175

അതിരപ്പിള്ളി: അതിരിപ്പിള്ളയിൽ പുലി പശുക്കിടാവിനെ പിടിച്ച് റബ്ബർമരത്തിന്റെ കൊമ്പിൽ തൂക്കിയിട്ടു. അതിരപ്പിള്ളി പ്ലാന്റേഷൻ റബ്ബർത്തോട്ടത്തിൽ ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം.

പ്ലാന്റേഷൻ മൂന്നാംബ്ലോക്കിലെ പുത്തൻപുരയിൽ ചന്ദ്രന്റെ പശുക്കുട്ടിയെയാണ് പുലിപിടിച്ചത്. കരച്ചിൽ കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും പുലി പശുക്കുട്ടിയെ ഉപേക്ഷിച്ച് ഒാടിപ്പോയി. 12 അടിയിലേറെ ഉയരമുള്ള മരത്തിലാണ് പശുക്കുട്ടിയുമായി പുലി കയറിയത്. വനപാലകരും വെറ്ററിനറി ഡോക്ടറും സംഭവസ്ഥലത്തെത്തി.

തോളിന് പരിക്കേറ്റ പശുക്കുട്ടി ചികിത്സയിലാണ്. മുമ്പ് രണ്ടുതവണ പ്രദേശത്ത് പശുക്കുട്ടികളെ പുലി കൊന്നിട്ടുണ്ട്.