പൊതുവിദ്യാലയങ്ങളിൽ പത്തുവർഷത്തിനിടയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ : മുഖ്യമന്ത്രി

0
106

http://img.manoramaonline.com/content/dam/mm/en/news/kerala/images/cpm-vijayan.jpg.image.784.410.jpg

സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ എണ്ണത്തിലുണ്ടായ വർധനയിൽ രക്ഷിതാക്കൾക്കും അധ്യാപകർക്കും അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ  അദ്ധ്യയന വര്ഷം കഴിഞ്ഞ പത്ത് വർഷത്തെ അപേക്ഷിച്ചു  പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന വർദ്ധനവാണ് രേഖപ്പെടുത്തിയത്.

നമുക്ക് അഭിമാനിക്കാവുന്ന നേട്ടമാണിത് എന്ന്  പറഞ്ഞു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഫേസ്ബുക്കിൽ ഇത്തരത്തിൽ കുറിച്ചത്.

പിണറായുടെ  ഫേസ്  ബുക്ക്  പോസ്റ്റിന്റെ പൂർണരൂപം

ഈ വര്‍ഷത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ എണ്ണം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക് പുറത്തുവന്നിട്ടുണ്ട്. അതനുസരിച്ച് സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന കാണാം. പൊതുവിദ്യാഭ്യാസ രംഗത്തെ മാറ്റം തിരിച്ചറിഞ്ഞ് തങ്ങളുടെ കുട്ടികളെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലേക്ക് അയക്കാന്‍ താല്‍പ്പര്യം കണിച്ച രക്ഷിതാക്കളെയും വിദ്യാലയങ്ങളുടെ നിലവാരം മെച്ചപ്പെടുത്താന്‍ പരിശ്രമിക്കുന്ന അധ്യാപകരെയും ഇതിനെല്ലാം പിന്തുണ നല്‍കുന്ന ജനങ്ങളെയും അഭിനന്ദിക്കുന്നു. രക്ഷിതാക്കളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന പിന്തുണ, പൊതുവിദ്യാലയങ്ങളുടെ നിലവാരവും പശ്ചാത്തല സൗകര്യവും മെച്ചപ്പെടുത്താന്‍ പ്രതിജ്ഞാബദ്ധമായി നീങ്ങുന്ന സര്‍ക്കാരിന് പ്രചോദനവും പ്രോത്സാഹനവുമാണ്.

സര്‍ക്കാര്‍ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും ഈ വര്‍ഷം ഒന്നാം ക്ലാസില്‍ 12,198 വിദ്യാര്‍ഥികള്‍ വര്‍ധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 5703 പേരും എയ്ഡഡ് വിദ്യാലയങ്ങളില്‍ 6495 പേരുമാണ് വര്‍ധിച്ചത്. ഇത് ഒന്നാം ക്ലാസിലെ മാത്രം കണക്കാണ്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അഞ്ചാം ക്ലാസ്സില്‍ 40,385 പേരും എട്ടാം ക്ലാസില്‍ 30,083 പേരും മുന്‍വര്‍ഷത്തേക്കാള്‍ കൂടിയട്ടുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഇത്രയും വര്‍ധന ഉണ്ടാകുന്നത് ആദ്യമാണ്. നമുക്ക് അഭിമാനിക്കാവുന്ന നേട്ടമാണിത്.