പോയസ് ഗാര്‍ഡനില്‍ പ്രവേശിക്കാനെത്തിയ ദീപയെ തടഞ്ഞു

0
93

ചെന്നൈ: പോയസ് ഗാര്‍ഡനിലെത്തിയ തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരുമകള്‍ ദീപാ ജയകുമാറിനെ ടിടിവി ദിനകരന്‍റെ അനുയായികള്‍ തടഞ്ഞു. എംജിആര്‍ അമ്മാ ദീപാ പേരവൈ എന്ന തന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തകരും സ്വകാര്യ സുരക്ഷാ ഗാര്‍ഡുകളും ഭര്‍ത്താവ് മാധവനും ഉള്‍പ്പടെ ഇരുപതോളം പേരുമായാണ് ദീപ പോയസ് ഗാര്‍ഡനിലെത്തിയത്.
ദീപയെയും ഭര്‍ത്താവിനെയും മാത്രമേ അകത്തു കയറ്റൂ എന്ന് പോയസ് ഗാര്‍ഡനിലെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. ഇരുവിഭാഗവും തമ്മില്‍ ഉന്തും തള്ളുമായതോടെ പൊലീസെത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്. ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമമുണ്ടായി.
സഹോദരന്‍ ദീപക് വിളിച്ചിട്ടാണ് വന്നതെന്ന് ദീപ പറഞ്ഞു. ശശികല വിഭാഗത്തോടൊപ്പം ചേര്‍ന്ന് സഹോദരന്‍ ചതിച്ചെന്ന് ദീപ ആരോപിച്ചു. രണ്ടരമണിക്കൂര്‍ ദീപ പോയസ് ഗാര്‍ഡനില്‍ ചെലവഴിച്ചു.