ഫസൽ വധത്തിന് കാരണം ആർ.എസ്.എസിൻറെ സാമ്പത്തിക ഇടപാട്

0
19236

ഫസലിനെ കൊന്നത് സി.പി.എം ആണോ ആര്‍.എസ്.എസ് ആണോ എന്ന ചര്‍ച്ച സജീവമാകുകയാണ് വീണ്ടും. ആദ്യം ആര്‍.എസ്.എസിലേക്കും പിന്നീട് സി.പി.എമ്മിലെക്കും നീണ്ട അന്വേഷണം കൊലപാതകം നടന്നിട്ട് പത്തു വര്ഷം ആകാന്‍ പോകുന്ന വേളയില്‍ വീണ്ടും സംഘപരിവാരത്തിലേക്ക് നീളുന്നു. ഫസലിനെ കൊന്നത് ആര്‍.എസ്.എസ് ആണെന്ന കുപ്പി സുഭീഷിന്റെ വെളിപ്പെടുത്തല്‍ പുറത്തു വന്ന സാഹചര്യത്തില്‍ മുന്‍ ആര്‍.എസ്. എസ്  സഹയാത്രികനും നിരവധി ശ്രദ്ധേയമായ വെളിപ്പെടുത്തലുകള്‍ നടത്തിയ വ്യക്തിയുമായ സുധീഷ്‌ മിന്നി തന്‍റെ അന്വേഷണ ഫലമെന്ന കുറിപ്പുമായി കഴിഞ്ഞ ജനുവരിയില്‍ ഫേസ് ബുക്കില്‍ ഇട്ട കുറിപ്പ് 24 കേരള പുന പ്രസിദ്ധീകരിക്കുന്നു….സുധീഷ്‌ മിന്നിയുടെ വെളിപ്പെടുത്തല്‍ സത്യമാണെങ്കില്‍ അന്വേഷണം ഈ ദിശയിലേക്കും നീളട്ടെ…

തലശ്ശേരിയിൽ കൊല്ലപ്പെട്ട എൻഡിഎഫ് പ്രവർത്തകൻ ഫസലിന്റെ വധത്തിനു പിന്നിൽ ആർഎസ്എസ്സുമായി നടന്ന സാമ്പത്തിക ഇടപാടെന്ന  ആരോപണമാണ് സുധീഷ് മിന്നിഉയര്‍ത്തിയത്‌. വിഭാഗ് ഘോഷ് പ്രമുഖായ തലയിൽ രഞ്ജിത്തുമായി ഉണ്ടായ മൂന്നു ലക്ഷം രൂപയുടെ സാമ്പത്തിക പ്രശ്‌നമാണ് പിന്നീട് ഫസലിന്റെ കൊലപാതകത്തിലേക്ക് നീണ്ടത്. തന്റെ ഒരു വർഷം നീണ്ട അന്വേഷണത്തിന് ശേഷം ബോധ്യപ്പെട്ട കാര്യങ്ങളാണ് ഇവയെന്നും എപ്പോൾ സി പി എമ്മുമായി സഹകരിച്ചു പ്രവർത്തിക്കുന്ന മുൻ ആർ എസ് എസ് നേതാവുകൂടിയായ മിന്നി പറഞ്ഞു.മറ്റൊരു കൊലപാതകക്കേസിൽ പിടിയിലായ ആർ എസ് എസ് പ്രവർത്തകൻ കുപ്പി സുബീഷിനെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഫസൽ വധവുമായി സംഘത്തിനുള്ള ബന്ധം വെളിപ്പെട്ടത്. ഇപ്പോൾ സി ബി ഐ അന്വേഷിക്കുന്ന കേസിൽ സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനുമുൾപ്പെടെയുള്ളവർ പ്രതിപ്പട്ടികയിൽ ഉണ്ട്

സുധീഷ് മിനിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം:

എന്തു കൊണ്ട് ഫസൽ ?

സംഭവം അന്വേഷിച്ച കേരള പോലീസിനും സി.ബി.ഐ ഉം CPIM ആണ് ഫസലിനെ കൊന്നതെന്ന് പറയാൻ ന്യായികരണമുണ്ട്…കാരണം
ഫസൽ പാർട്ടി മാറി NDF ആയി എന്നതാണ് ആർ എസ് എസ് അല്ല എന്ന് പറയാൻ കാരണവുമുണ്ട്:..അവർക്ക് പ്രത്യക്ഷത്തിൽ ഒരു വെറുപ്പും ഫസലിനോടില്ല…. പക്ഷെ ഫസൽ മരിച്ചതെങ്ങനെ… ഈ ചോദ്യത്തിന്റെ ഉത്തരം തേടി ഒരു വർഷമായി പല സ്വയം സേവകരെയും സഖാക്കളെയും വ്യക്തിപരമായി കണ്ടു…. ഒടുവിൽ ഞാൻ കണ്ടെത്തിയ സത്യം ഈ മുഖപുസ്തകത്തിൽ കുറിക്കുന്നു
ഫസൽ പാർട്ടി മാറിയതു കൊണ്ടാവാം പാർട്ടിനിയോഗിച്ചവർ ഫസലിനെ കൊന്നത് എന്ന ചോദ്യത്തിന് ഉത്തരം ഉണ്ട്…. ഫസൽ മാറിയതിന് ശേഷം പാർട്ടിക്ക് ദോഷം ഭവിക്കുന്നതൊന്നും ചെയ്തില്ല… ഒരു സഖാക്കളോടും വാഗ്വാദങ്ങളിലോ. പിണക്കങ്ങളിലോ ആ ചെറുപ്പക്കാരൻ പെട്ടിട്ടില്ല.. ഇതൊരു സുപ്രധാന കാരണമാണ് പിന്നെ കൊന്നതാര്.. കൊല്ലിച്ചതാര്… യാഥാർത്ഥ്യം എന്താണ്
കുപ്പി സുബീഷിന്റെ മൊഴി വിശ്വസനീയമാണോ.
എങ്കിൽ ആര്‍.എസ്.എസ് ഫസലിനെ തെരഞ്ഞെടുത്തതെന്തുകൊണ്ട്…. നീറുന്ന ഈ ചോദ്യങ്ങൾക്ക് ഉത്തരമിതാ
പാർട്ടിയിലിരിക്കുമ്പോഴും ഫസലിന് ആര്‍.എസ്.എസിലെ തലായിലെ രഞ്ജിത്ത് ( വിഭാഗ് ഘോഷ് പ്രമുഖ്)ആയി നല്ല ബന്ധമുണ്ടായിരുന്നു.. തലശ്ശേരി കാര്യാലയ നിധി സമാഹരണത്തിന്റെ പ്രധാന ചുമതല രഞ്ജിത്തേട്ടൻ വഹിച്ചിരുന്നു … സംഘ നിർദ്ദേശപ്രകാരം പൊതുജനങ്ങൾക്കായി ഒരു വിവിധ കുറികളും ചിറക്കര ആര്‍.എസ്.എസ് ഓഫീസുമായി ബന്ധപ്പെട്ട് തുടങ്ങി എ.പി സുരേഷ് ബാബുവിനെ (ബാലഗോകുലം ജില്ലാ കാര്യദർശി ) അതിൽ ചുമതലപ്പെടുത്തി.. ഈ കുറിയിൽ രഞ്ജിത്തേട്ടന്റെ നിർബന്ധപ്രകാരം ഫസൽ ചേർന്നു… ബന്ധുക്കളിലൊരാളുടെ കല്യാണത്തിന് 3 ലക്ഷം രൂപ ബ്ലാങ്ക് ചെക്ക്, ബ്ലാങ്ക് സ്റ്റാമ്പ് പേപ്പർ വച്ച് രഞ്ജിത്ത് ഫസലിന് കടംകൊടുത്തു…. അവധി പറഞ്ഞ് മാസങ്ങളായി തിരിച്ചടച്ചതുമില്ല….. കുറേ തുകയുടെ കുറവ് എ.പി  സുരേഷ് ബാബു വിന്റെ ശ്രദ്ധയിൽ പ്പെട്ടു… അന്നത്തെ
പ്രചാരകായ അജി (ഇരിങ്ങാലക്കുട) യുടെ ശ്രദ്ധയിൽ പ്പെടുത്തി… ഒരു മുസ്ലീമായുള്ള ബന്ധമായതുകൊണ്ട് ഇരു ചെവിയറിയാതിരിക്കാൻ ചിറ
ക്കര സംഘം ഓഫീസിൽ അജിയും തലായ് രഞ്ജിത്തും സുരേഷ് ബാബുവും ഫസലും ചർച്ച നടത്തി രാത്രി 12 മണിയോടെ വാതിലടച്ചായിരുന്നു ചർച്ചചർച്ചയുടെ ആദ്യമുണ്ടായ കശപിശയിൽ രഞ്ജിത്ത് സുരേഷ് ബാബുവിന്റെ ചെവിട്ടത്തടിച്ചു.
ഈ സമയം ഫസൽ എന്‍.ഡി.എഫ് കൂട്ടിലെത്തിയ സമയമാണ് . അവിടെ നിന്നും ഫസൽ ഇറങ്ങി പോയി. കണ്ണൂർ ജില്ലാ സംഘ നേതൃത്വത്തിന് സ്‌ഫോടനാത്മകമായ സംഭവമായതുകൊണ്ട് പുറത്ത് പറയാതിരിക്കാനുള്ള പ്രത്യുപകാരമാണ് തൃക്കൈ ക്ഷേത്രത്തിലെ ശബളത്തോടു കൂടിയ സ്ഥിരം പോസ്റ്റ്പ്രചാരകനായ അജിയേട്ടനെ മുമ്പെ സാബത്തിക സഹായം രഞ്ജിത്തേട്ടൻ കൊടുത്തതു കൊണ്ട്
സംഘ നടപടിക്ക് വിധേയനാക്കിയില്ല…. ഫസൽ തന്റെ സംഘടനക്കും തന്റെ അഭിമാനപ്രശ്‌നമായതുകൊണ്ടും മറ്റാരോടും
ഈ സംഭവം പറഞ്ഞതുമില്ല….. ഈ സമയത്ത് കണ്ണൂർ ജില്ലയിൽ വത്സൻ തില്ലങ്കേരിയും ശശിപാറ എന്നിവർ ബി.ജെ.പി ജില്ലാ നേതൃത്വമായി
മുട്ടനടി നടക്കുന്നത് പതിവായി….. ഇതൊക്കെയാണ് സഖാവ് അശോകേട്ടൻ (മുൻ ബി.ജെ.പിജില്ലാ സെക്രട്ടറി) 0 K വാസു മാസ്റ്റർ ( ബി.ജെ.പി
മുൻ ദേശീയ സമിതി അംഗം) സി.പി.എം  ആവാനുണ്ടായ കാരണം ആർ എസ് എസിന്‍റെ മാടമ്പിത്തരമായിരുന്നല്ലോ…

തലശ്ശേരിയിൽ സാബത്തിക ഇടപാടിലൂടെയും കളവും അനാശ്വാസവും സംഘത്തിന് തലവേദനയായി… ഈ സമയത്താണ് പ്രചാരക
നായി വിനോദൻ കണ്ണൂരിന്റ മണ്ണിൽ എത്തുന്നത്. സംഘടനയിൽ ജില്ലയിൽ താൻ നേരിട്ട് കണ്ട അപചയം മേല്‍ ഘടകത്തെ അറിയിച്ചു… കേരള ത്തിൽ രണ്ടാമത്തെ പ്രമുഖ ശാഖാ കേന്ദ്രമായ തലശ്ശേരി സഖാവ് കാരായി രാജനും കാരായിചന്ദ്രശേഖരനും ചുവപ്പാക്കാൻ തുടങ്ങുന്നു എന്ന്പി.പി സുരേഷ് ബാബു മുകളിൽ റിപ്പോർട്ട് കൊടുത്തു…. നിരവധി ആർ എസ് എസ് വധശ്രമങ്ങളിൽ നിന്നും ആ രണ്ട് സഖാക്കളും കഷ്ടിച്ചിട്ടാണ് രക്ഷപ്പെട്ടത്…. അങ്ങനെയാണ് നമുക്ക് പറ്റിയ ഇരയാണ് ഫസൽ എന്ന് വിനോദേട്ടനോട് സൂചിപ്പിച്ചത്
തലായ് രഞ്ജിത്തേട്ടനാണ്…. ഫസൽ ആരാണെന്നറിയാത്തതു കൊണ്ട് ആദ്യം എതിർത്തു…പിന്നീട് ആറളം സജീവേട്ടന്റെ വീട്ടിൽ വിനോദേട്ട
നും പാറശശിയും ഇരുന്ന ബൈഠക്കിൽ ഫസൽ ഒരിരയാണെന്ന് കണക്ക് കൂട്ടി…..
1) സി.പി.എം  പാളയത്തിൽ നിന്ന് എന്‍.ഡി.എഫ്  ആയതു കൊണ്ട് കൊന്നാൽ അന്വേഷണം ഒരു ഘട്ട ത്തിൽ സി.പി.എം പാളയത്തിലേക്ക് വഴിത്തിരിച്ചു വിടാം

2) തലശ്ശേരിയിൽ സിപിഎമ്മിന്  മുസ്ലീംങ്ങൾക്കിടയിലെ സ്വാധീനം കുറയും… ഈകാര്യം കോൺഗ്രസിനും ഗുണം ചെയ്യും…. അവരുടെ പരോക്ഷ സഹായം ഉണ്ടാവും
3) ഈ കൊലപാതകം അണികളിൽ ആത്മ സംഘർഷമുണ്ടാവും…. സംഘടനാ ശേഷി കുറയും. ഈ അവിശ്വാസത്തിന്റെ സമയം Rss ന്റെ പ്രവർത്തനം തിരിച്ചുപിടിക്കാം
4) കേസിൽ പ്രധാന നേതാക്കളെ ഉൾപ്പെടുത്താൻ കോൺഗ്രസിനെ ഉപയോഗിക്കാം…..
ഒടുവിൽ ആ തീരുമാനം പാറശശിക്ക് നല്കി.ബാക്കി കഥ കുപ്പി സുബീഷും ഷനോജും പറയും.ഫസലുമായുള്ള ബന്ധമാണ് തലായ് രഞ്ജിത്തിനെ
ഉത്തരവാദിത്ത്വത്തിൽ നിന്ന് പിന്നീട് മാറ്റിയിരുന്നു.ഈക്കാര്യം അവരുടെ പാളയത്തിൽ നിന്ന് അടർന്ന് വീണതാണ്….. ബാക്കി സി.ബി.ഐ  കോൺഗ്രസിന്റെ ‘ സഹായത്തോടെ എഴുതിയ തിരക്കഥ മാറ്റണമെന്നും സത്യം’ അറിയിക്കണം എന്നാഗ്രഹിക്കുന്നെങ്കിൽ ഈ അവരുടെ പാളയത്തിലെസ്വകാര്യം അന്വേഷിക്കാവുന്നതാണ്.