ബോട്ടപകടം: മരിച്ചവരുടെ ആശ്രിതകർക്ക് രണ്ടു ലക്ഷം രൂപ ധനസഹായം

0
104

തിരുവനന്തപുരം: കൊച്ചിയിൽ മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ കപ്പലിടിച്ചു മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതം അടിയന്തര സഹായമായി അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിൽ വകുപ്പിന് കീഴിലുള്ള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയിൽ നിന്നാണ് തുക അനുവദിക്കുക. സാധാരണ നിലയിൽ ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്കാണ് ആനുകൂല്യത്തിന് അർഹത. എന്നാൽ, ഈ ദാരുണ സംഭവത്തിൽ മരിച്ചവരുടെ കാര്യത്തിൽ പ്രത്യേക ഇളവ് നൽകി തുക ആശ്രിതർക്ക് അനുവദിക്കാൻ തൊഴിൽ വകുപ്പിന് മുഖ്യമന്ത്രി നിർദേശം നൽകി.

സംഭവത്തെ കുറിച്ച് ഫലപ്രദമായ അന്വേഷണം നടത്തി നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. കടലിൽ പോകുന്ന മത്സ്യതൊഴിലാളികളുടെ സുരക്ഷയുടെ കാര്യത്തിൽ ജാഗ്രത പുലർത്താൻ കോസ്റ്റൽ പോലീസ്, ഫിഷറീസ് വകുപ്പ് എന്നിവർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.