ഭീകരാക്രമണവുമായി ബന്ധപ്പെട്ടു ആറ് പേരെ കൂടി പോലീസ് അറസ്റ്റു ചെയ്തു

0
99

ടെഹ്റാൻ: ഇറാനിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ടു ആറ് പേരെ കൂടി പോലീസ് അറസ്റ്റു ചെയ്തു. ടെഹ്റാൻ ആക്രമണവുമായി ബന്ധപ്പെട്ട് തെളിവു ലഭിച്ചതിനെ തുടർന്നാണ് ഇവരെ അറസ്റ്റു ചെയ്തതെന്നു അധികൃതർ അറിയിച്ചു. ആക്രമണത്തിന്‍റെ മുഖ്യസൂത്രധാരനെ ശനിയാഴ്ച സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു ഭീകരർക്കു സഹായം നൽകിയെന്നു സംശയിക്കുന്ന ഏഴ് പേരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തു.

ബുധനാഴ്ച ഇറാനിൽ മൂന്നിടങ്ങളിൽ ഐഎസ് നടത്തിയ ഭീകരാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടിരുന്നു. നിരവധി പേർക്കു പരിക്കേറ്റു. ഇറാൻ പാർലമെന്‍റ് മന്ദിരം, അയത്തൊള്ള ഖൊമേനിയുടെ ശവകൂടിരം, ടെഹ്റാനിലെ മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്.