മതിമറന്ന് മഴനനയാൻ ബൈക്കിൽ ഇറങ്ങിയാൽ പോലീസ് പോക്കും

0
189

മഴപെയ്യുമ്പോൾ മതിമറന്ന് ബൈക്കിൽ സഞ്ചരിക്കുന്നത് പലരുടെയും ഒരു വിനോദമാണ്. എന്നാൽ ഇനി മഴ നനയാൻ ഇറങ്ങുമ്പോൾ റെയ്ൻ കൊട്ട് എടുത്തില്ലെങ്കിൽ പോലീസ് പിടികൂടും.ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് വർദ്ധിച്ചതോടെയാണ് മഴ കൊണ്ട് ബൈക്കിൽ പറക്കുന്നവരെ പിടികൂടാൻ പോലീസ് തീരുമാനിച്ചിരിക്കുന്നത്.

അതിനാൽ മഴ പെയ്യുമ്പോൾ ഇരുചക്ര വാഹനയാത്രക്കാർ നിർബന്ധമായും റെയിൻ കോട്ട് ധരിച്ച് വാഹനമോടിക്കണമെന്നും, കോട്ട് ഇല്ലെങ്കിൽ വാഹനം നിർത്തി മഴ മാറിയതിന് ശേഷം യാത്ര തുടരണമെന്നുമാണ് പോലീസിന്റെ പുതിയ നിർദേശം.കൂടാതെ മഴ കൊള്ളാതിരിക്കാൻ ഒരിക്കലും കുട നിവർത്തി ബൈക്കിൽ സഞ്ചരിക്കരുതെന്നും പോലീസ് അറിയിച്ചു

മഴ നനയാതിരിക്കാൻ അമിത വേഗതയിൽ സഞ്ചരിക്കുന്ന ബൈക്കുകാർക്കു മേലും പിടിവീഴും. മഴയിൽ നിന്നു രക്ഷപ്പെടാനുള്ള വ്യഗ്രതയിൽ ഇരുചക്രവാഹനക്കാർ അമിതവേഗത്തിൽ വാഹനം ഓടിച്ച് അപകടത്തിൽപ്പെടുന്നത് പതിവായതോടെയാണ് പോലീസ് പരിശോധന കർശനമാക്കുന്നത്. കേരളത്തിൽ മഴ തുടങ്ങിയതോടെ ഇത്തരത്തിലുള്ള അപകടങ്ങളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഇതിൽ സ്ത്രീകളും മോശമല്ല എന്നാണ് പോലീസ് പറയുന്നത്.