മത്സ്യബന്ധനത്തിന്‌പോയ ബോട്ടിൽ കപ്പലിടിച്ചു; മൂന്നുപേരെ കാണാതായി

0
130

കൊച്ചി: കൊച്ചി പുറംകടലിൽ മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ചു. മൂന്നു പേരെ കാണാതായതായി റിപ്പോർട്ട്. മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. തോപ്പുംപടിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

ബോട്ടിലുണ്ടായിരുന്ന 14 മത്സ്യത്തൊഴിലാളികളിൽ 11 പേർ രക്ഷപ്പെട്ടു. പരിക്കേറ്റതിൽ മൂന്നു പേരെ ഫോർട്ട്‌കൊച്ചി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ടു മണിക്ക് കൊച്ചി പുറം കടലിലായിരുന്നു അപകടം.