മമ്മൂട്ടി തനിക്കുവേണ്ടി കേസ് വാദിച്ചു എന്ന വാർത്ത തെറ്റ് ; ഇന്ദ്രജ

0
157

തെന്നിന്ത്യൻ സിനിമാ ലോകത്തും മലയാളത്തിലെ സൂപ്പർ സ്റ്റാറുകളുടെ ഒപ്പവും ശ്രദ്ധേയമായ വേഷം ചെയ്ത നടി ഇന്ദ്രജയ്ക്ക് വേണ്ടി മമ്മൂട്ടി കേസ് വാദിച്ചിട്ടുണ്ടെന്ന വാർത്ത കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. എന്നാൽ ഈ വാർത്തയെ നിഷേധിച്ച്  ഇന്ദ്രജ രംഗത്തെത്തി.

ഇങ്ങനെ ഒരു കേസിനെ കുറിച്ച് എനിക്കറിയില്ല. എല്ലാം മാധ്യമങ്ങൾ കെട്ടിച്ചമച്ചതാണ് എന്ന് തുറന്ന് പറഞ്ഞുകൊണ്ട് ഇന്ദ്രജ ഇപ്പോൾ മാധ്യമങ്ങൾക്ക് മുന്പിൽ എത്തിയിരികുകയാണ്. ഇന്ദ്രജയും മാനേജരും തമ്മിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാവുകയും അവസാനം കേസിലെത്തുകയും  ഈ കേസിൽ വാദിക്കാൻ ഇന്ദ്രജയ്ക്ക് സ്ഥിരമായ വക്കീലിനെ കിട്ടിയില്ലയെന്നും ഇന്ദ്രജയുടെ ഈ അവസ്ഥ അറിഞ്ഞ മമ്മൂട്ടി കേസ് വാദിച്ചു വിജയിച്ചുവെന്നാണ് ചില മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്ത.

മമ്മൂട്ടി നായകനായ ദ ഗോഡ്മാൻ എന്ന ചിത്രത്തിലൂടെയാണ് തെലുങ്ക് നടിയായിരുന്ന ഇന്ദ്രജ മലയാള സിനിമയിൽ എത്തിയത്. ഇൻഡിപെന്റൻസ്, എഫ്ഐആർ, ഉസ്താദ്, ശ്രദ്ധ, ഉന്നതങ്ങളിൽ തുടങ്ങിയ ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ ചെയ്ത ഇന്ദ്രജ ക്രോണിക് ബാച്ചിലർ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ പ്രതിനായികയായും തിളങ്ങിയിരുന്നു.