മമ്മൂട്ടി പുലി, നിവിൻ നാണംകുണുങ്ങി

0
242

മമ്മൂട്ടിയോടൊപ്പം രണ്ട് സിനിമകളിലേ അഭിനയിച്ചുള്ളെങ്കിലും അദ്ദേഹം പുലിയാണെന്ന് ഇഷ തൽവാർ. ബഷീറിന്റെ ബാല്യ കാലസഖിയിലും ഭാസ്‌ക്കർ ദ റാസ്‌ക്കലിലുമാണ് ഇഷ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത്. ബാല്യകാല സഖിയിൽ നായികയായിരുന്നു. കൂളായാണ് അദ്ദേഹം അഭിനയിക്കുന്നതും മറ്റുള്ളവരോട് പെരുമാറുന്നതും. മലയാളത്തിൽ തനിക്ക് ഡയലോഗ് പറയാൻ ഏറെ ബുദ്ധിമുട്ടായിരുന്നു. അപ്പോഴൊക്കെ യാതൊരു ദേഷ്യവും കാണിക്കാതെ അദ്ദേഹം തന്നെ കംഫർട്ടബിളാക്കിയെന്ന് താരം ഓർമിച്ചു. ഭാസ്‌ക്കർ ദ റാസ്‌ക്കലിൽ എത്തിയപ്പോഴേക്കും മലയാളം ഒരുമാതിരി പഠിച്ചിരുന്നു. പിന്നെ മമ്മുക്കയുമായി അധികം സീനുകളും ഉണ്ടായിരുന്നില്ല.

നിവിന്റെ കൂടെയായിരുന്നു ഇഷയുടെ അരങ്ങേറ്റം. തട്ടത്തിൻ മറയത്തിൽ. ശരിക്കുമൊരു നാണംകുണുങ്ങിയാണ് നിവിൻ. എന്നാൽ കഥാപാത്രമാകുമ്പോൾ അതെല്ലാം മാറും. ബാംഗ്ലൂർ ഡെയ്‌സിലെ കുട്ടേട്ടനാണ് നിവിനുമായി ഏറ്റവും അടുത്ത് നിൽക്കുന്ന കഥാപാത്രമെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും ഇഷാ തൽവാർ വ്യക്തമാക്കി. എന്നാൽ അഭിനയം കൊണ്ടും പെരുമാറ്റം കൊണ്ടും സൗന്ദര്യം കൊണ്ടും തന്റെ മനസ് കീഴടക്കിയത് മഞ്ജുവാര്യരാണെന്നും താരം പറയുന്നു.  അവർക്കൊപ്പം അഭിനയിക്കുന്നത് വലിയ ഭാഗ്യമാണ്. അവരുടെ പഴയ സിനിമകളുടെ ഡി.വി.ഡി ഒരിക്കൽ സമ്മാനമായി തന്നു. ആ സിനിമകൾ തന്റെ അഭിനയത്തെ കൂടുതൽ മികവുറ്റതാക്കുമെന്ന് കരുതുന്നതായും ഇഷ പറഞ്ഞു.