മഹാരാഷ്ട്രയിലെ കർഷകരുടെ സമരം അവസാനിച്ചു

0
150

മഹാരാഷ്ട്രയിൽ കഴിഞ്ഞ 11 ദിവസമായി നടന്നു വന്ന സമരം പിൻവലിച്ചു. വായ്പ എഴുതി തള്ളുന്നതുൾപ്പെടെ ഉന്നയിച്ച മറ്റ് ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതോടെയാണ് സമരത്തിൽനിന്നും കർഷകർ പിന്മാറിയത്. ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ ജൂൺ 12 മുതൽ കൂടുതൽ ശക്തമായ സമപരിപാടികളുമായി മുന്നോട്ടുപോകുമെന്നും കർഷക സംഘടനകൾ വ്യക്തമാക്കി. സമരം നടത്തിവന്ന കർഷക സംഘടനകൾ മന്ത്രിമാരുമായി നടത്തിയ ചർച്ചയിലാണ് കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ തീരുമാനമായത്. ഇതിന്റെ നടപടിക്രമങ്ങൾക്ക് ഒരു സർക്കാർ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.